AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Flood Warning: അപകടകരമായ രീതിയിൽ ജലനിരപ്പ്; വിവിധ നദികളിൽ യെല്ലോ അലേർട്ട്

Kerala Flood Warning Today August 16 2025: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ചില നദികളിലും ജലസേചന വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Flood Warning: അപകടകരമായ രീതിയിൽ ജലനിരപ്പ്; വിവിധ നദികളിൽ യെല്ലോ അലേർട്ട്
Kerala Rain AlertImage Credit source: PTI
nandha-das
Nandha Das | Updated On: 16 Aug 2025 15:02 PM

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ചില നദികളിൽ ജലസേചന വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ടയിലെ അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി ജംക്ഷൻ), പാലക്കാടിലെ ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ), തൃശൂരിലെ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) എന്നീ നദികളിലാണ് യെല്ലോ അലേർട്ടുള്ളത്.

ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം. യാതൊരു കാരണവശാലും ജനങ്ങൾ ഈ നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. നദീതീരത്ത് താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ച് പ്രളയസാധ്യത ഉള്ള ഇടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യത. ഇന്ന് (ഓഗസ്റ്റ് 16) എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും, അതായത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഓഗസ്റ്റ് 18ന് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ചും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്. ഓഗസ്റ്റ് 19ന് കാസർഗോഡ് ഓറഞ്ച് അലേർട്ടും, കോഴിക്കോട്, കണ്ണൂർ യെല്ലോ അലെർട്ടുമാണ്. ഓഗസ്റ്റ് 20ന് യെല്ലോ അലേർട്ട് മാത്രമാണ് ഉള്ളത്. അന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.