Kerala Local Body Election Result 2025: ചട്ടലംഘനങ്ങൾ ജനം പരിഗണിച്ചില്ല; ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് ജയം
Thiruvananthapuram Corporation Election Results: ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ് ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ത്തത് ചട്ടലംഘനമാണെന്ന് കാണിച്ച് ശ്രീലേഖയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം: മുന്‍ ഡിജിപിയും കേരളത്തിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ വിജയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്‍ ശ്രീലേഖ ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ഥിയായാണ് ആര്‍ ശ്രീലേഖയുടെ കന്നിയങ്കം.
ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ് ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ത്തത് ചട്ടലംഘനമാണെന്ന് കാണിച്ച് ശ്രീലേഖയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഐപിഎസ് എന്ന് മായ്ച്ചുകളയുകയും, ചിലയിടങ്ങളില്‍ ഐപിഎസിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ റിട്ടയേര്‍ഡ് എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാപഞ്ചായത്തുകളില്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും യുഡിഎഫിന് വന്‍ മുന്നേറ്റം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലായിടത്തും യുഡിഎഫിന് ലീഡ്. ഫലം പൂര്‍ണമായി വന്നിട്ടില്ലെങ്കിലും 2010ന് ശേഷം ചരിത്രത്തിലാദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ലഭിക്കുന്നത്.
എല്‍ഡിഎഫിന്റെ പല ശക്തികേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ചിത്രം നല്‍കാന്‍ ഈ തെരഞ്ഞെടുപ്പ് വിജയത്തിന് സാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.