AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025: കവടിയാർ തൂക്കി ശബരീനാഥ്; പൂജപ്പുര രാധാകൃഷ്ണന് തോൽവി

Kerala Local Body Election Result 2025 Update: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിനാണ് മുന്നേറ്റം. രണ്ടാം സ്ഥാനത്ത് എൽഡിഎഫും മൂന്നാം സ്ഥാനത്ത് എൻഡിഎയുമാണ്. ഗ്രാമപഞ്ചായത്തുകളിൽ വളരെക്കാലത്തിനു ശേഷമാണ് യുഡിഎഫിന് മുന്നേറ്റം ലഭിക്കുന്നത്. കൊല്ലം കോർപ്പറേഷൻ വൻ തിരിച്ചടിയാണ് എൽഡിഎഫ് ഇത്തവണ നേരിടേണ്ടി വന്നിരിക്കുന്നത്.

Kerala Local Body Election Result 2025: കവടിയാർ തൂക്കി ശബരീനാഥ്; പൂജപ്പുര രാധാകൃഷ്ണന് തോൽവി
കെ എസ് ശബരീനാഥൻ, പൂജപ്പുര രാധാകൃഷ്ണൻImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 13 Dec 2025 11:47 AM

തിരുവനന്തപുരം: കവടിയാറിൽ യുഡിഎഫിന്റെ യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയും മേയർ സ്ഥാനാർഥിയുമായ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു കെ എസ് ശബരീനാഥൻ. 69 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും ഇന്ന് രാവിലെ ശബരീനാഥൻ പറഞ്ഞിരുന്നു. കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ലെന്നുമായിരുന്നു പ്രതികരണം.

അതേസമയം ജഗതി വാർഡിൽ നടനും കേരളാ കോൺഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്. നിലവിൽ കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. വിജയം ഉറപ്പിച്ചാണ് പൂജപ്പുര രാധാകൃഷ്ണൻ മത്സരത്തിലേക്ക് ഇറങ്ങിയത്.

Also Read: ചട്ടലംഘനങ്ങൾ ജനം പരിഗണിച്ചില്ല; ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് ജയം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിനാണ് മുന്നേറ്റം. രണ്ടാം സ്ഥാനത്ത് എൽഡിഎഫും മൂന്നാം സ്ഥാനത്ത് എൻഡിഎയുമാണ്. ഗ്രാമപഞ്ചായത്തുകളിൽ വളരെക്കാലത്തിനു ശേഷമാണ് യുഡിഎഫിന് മുന്നേറ്റം ലഭിക്കുന്നത്. കൊല്ലം കോർപ്പറേഷൻ വൻ തിരിച്ചടിയാണ് എൽഡിഎഫ് ഇത്തവണ നേരിടേണ്ടി വന്നിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വിജയം. വൻ വിവാദമായ സീറ്റായിരുന്നു വൈഷ്ണ സുരേഷിൻ്റേത്.

എൽഡിഎഫിന്റെ പല ശക്തികേന്ദ്രങ്ങളിലും യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലായാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതിൻ്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് മുന്നേറ്റമെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടികാട്ടുന്നത്.