AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fort Kochi-Vypin Underwater Tunnel: ഫോര്‍ട്ട് കൊച്ചി-വൈപ്പില്‍ ഭൂഗര്‍ഭ പാത വരില്ലേ? കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ എല്ലാം കഴിഞ്ഞു

Fort Kochi Vypin Underwater Tunnel Project May Depend on UDF Government Stance: ഈ തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ അണ്ടര്‍വാട്ടര്‍ ടണല്‍ റോഡ് കൊച്ചിക്ക് സ്വന്തം. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. 2,672 കോടി രൂപയാണ് ഏകദേശം ചെലവ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡ് ട്വിന്‍ ട്യൂബ് ടണലുകള്‍ക്ക് 1,225 കോടിയും ഭൂമി ഏറ്റെടുക്കലിന് 500 കോടിയും വേണം.

Fort Kochi-Vypin Underwater Tunnel: ഫോര്‍ട്ട് കൊച്ചി-വൈപ്പില്‍ ഭൂഗര്‍ഭ പാത വരില്ലേ? കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ എല്ലാം കഴിഞ്ഞു
പ്രതീകാത്മക ചിത്രം Image Credit source: Westend61/Getty images
Shiji M K
Shiji M K | Published: 09 May 2026 | 11:04 AM

കൊച്ചി: എറണാകുളത്തുകാര്‍ ഏറെനാളായി കാത്തിരിക്കുന്ന പാതകളിലൊന്നാണ് ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ഭൂഗര്‍ഭ തുരങ്കപാത. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഈ പാതയ്ക്ക് കര്‍ട്ടന്‍ വീഴുമോ എന്ന ടെന്‍ഷന്‍ ഇവിടുത്തുകാര്‍ക്കുണ്ട്. പദ്ധതിക്ക് ആവശ്യമായ ചെലവ് കണക്കുകളും നിര്‍ദിഷ്ട പാതയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതിനോടകം തീരുമാനമായിട്ടുണ്ടെങ്കിലും, ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരിക്കും.

ഫോര്‍ട്ട് കൊച്ചി-വൈപ്പില്‍ ഭൂഗര്‍ഭ പാത

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അറബി കടലിന് അടിയിലൂടെ വൈപ്പിനിലേക്ക് പോകുന്നതാണ് നിര്‍ദിഷ്ട പാത. ഇരു സ്ഥലങ്ങളിലും തമ്മിലുള്ള ദൂരം നിലവില്‍ 16 കിലമീറ്ററാണ്. എന്നാല്‍ ഭൂഗര്‍ഭ പാത വരുന്നതോടെ വെറും മൂന്ന് കിലോമീറ്ററിലേക്ക് ദൂരം കുറയും. യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ പാത സഹായിക്കും എന്നകാര്യം ഉറപ്പാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ ഹൈവേയുടെ ഭാഗമായാണ് പാതയൊരുക്കുന്നത്. കേരളത്തിലെ തീരദേശ മേഖലകളില്‍ കൂടി ദീര്‍ഘദൂര യാത്രകളും പ്രാദേശിക യാത്രകളും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ വരവ്.

രണ്ട് ട്യൂബുകളുള്ള തുരങ്കപാതയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആകെ 2.75 കിലോമീറ്ററായിരിക്കും ഈ പാതയുടെ നീളം. ഇതില്‍ 1.75 കിലോമീറ്റര്‍ തുരങ്കപാതയും ഒരു കിലോമീറ്റര്‍ കട്ട് ആന്‍ഡ് കവര്‍ ഭാഗവും ആയിരിക്കും. ഓരോ ട്യൂബിനും 12.5 മീറ്റര്‍ പുറം വ്യാസവും 11.25 മീറ്റര്‍ ഉള്‍ഭാഗത്തും വലിപ്പമുണ്ടായിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 35 മീറ്റര്‍ താഴെയായിരിക്കും ഇത്. കപ്പലുകള്‍ക്ക് സാധാരണയായി വേണ്ടിവരുന്നത് 20 മീറ്റര്‍ ആഴമാണ്. അതിനാല്‍ തന്നെ ഈ പാത കപ്പലുകളുടെ സഞ്ചാരത്തിന് വെല്ലുവിളി സൃഷ്ടിക്കില്ല.

ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ഓരോ 250 മീറ്ററിലും അടിയന്തര സ്‌റ്റോപ്പ് ബേകളും ഓരോ 500 മീറ്ററിലും എക്‌സിറ്റുകളും നല്‍കും.

എന്നാല്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഏറ്റവും കുറഞ്ഞ അലൈന്‍മെന്റിന് 2.79 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇത് ഫോര്‍ട്ട് കൊച്ചിയിലെ 125 ഉം വൈപ്പിനിലെ 160 ഉം ഉള്‍പ്പെടെ ഏകദേശം 285 കെട്ടിടങ്ങളെയും മറ്റും ബാധിക്കും.

Also Read: Kochi Buildings: കൊച്ചിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏതാണെന്ന് അറിയാമോ? ആകാശം മുട്ടും കൊമ്പന്മാരിതാ

യാത്രക്കാര്‍ക്ക് വലിയ ആശ്വാസം

യാത്രക്കാര്‍ക്ക് വലിയ നേട്ടം സമ്മാനിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതി ജങ്ഷന്‍ പോലുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി ഫെറി, റോ റോ സര്‍വീസുകള്‍ക്കായി കാത്തിരുന്നു സമയം കളയേണ്ടി വരില്ല.

വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതി ജങ്ഷനിലേക്കും തിരിച്ചും പോകാന്‍ ഒരു യാത്രക്കാരന് ഏകദേശം രണ്ടര മണിക്കൂറോളം സമയമെടുക്കും. ഓട്ടോയ്ക്ക് ഏകദേശം 300 രൂപ വരെയും നല്‍കേണ്ടതായി വരാറുണ്ട്. എന്നാല്‍ തുരങ്കപാത വരുന്നതോടെ വെറും 50 രൂപയ്ക്ക് താഴെ മാത്രമേ യാത്രയ്ക്കായി വേണ്ടിവരൂ. യാത്രാ സമയവും ഗണ്യമായി കുറയും.

ഈ തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ അണ്ടര്‍വാട്ടര്‍ ടണല്‍ റോഡ് കൊച്ചിക്ക് സ്വന്തം. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. 2,672 കോടി രൂപയാണ് ഏകദേശം ചെലവ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡ് ട്വിന്‍ ട്യൂബ് ടണലുകള്‍ക്ക് 1,225 കോടിയും ഭൂമി ഏറ്റെടുക്കലിന് 500 കോടിയും വേണം.

English Summary

The proposed underwater tunnel between Fort Kochi and Vypin may face uncertainty, as its progress could depend on the position of the UDF government. The final decision on the project is still unclear.

Follow Us