Malappuram Medical Negligence: വായിലെ മുറിവിന് ആശുപത്രിയിലെത്തിയ നാല് വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുട്ടിയുടെ കുടുംബം

Malappuram Medical Negligence News: കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രം​ഗത്തെത്തിയിരിക്കുന്നത്.

Malappuram Medical Negligence: വായിലെ മുറിവിന് ആശുപത്രിയിലെത്തിയ നാല് വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുട്ടിയുടെ കുടുംബം
Published: 

02 Jun 2024 | 11:10 AM

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്.

കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രം​ഗത്തെത്തിയിരിക്കുന്നത്. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കളിക്കുന്നതിനിടെ വായിൽ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടർന്നാണ് മുഹമ്മദ്‌ ഷാനിലിനെ മേഴ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അനസ്തേഷ്യ നൽകി അൽപ്പസമയത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.

മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. മെയ് 16-ാം തീയതി രാവിലെ ശസ്ത്രക്രിയയ്ക്കെത്തിയെ കുട്ടിയിലാണ് അവയവം മാറി സർജറി ചെയ്തത്.

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശികളുടെ നാല് വയസുകാരിയായ പെൺകുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതാണ് നാല് വയസുകാരി.

അതേസമയം നാവിൽ ശസ്ത്രക്രിയ നടത്തിയത് കൊണ്ടു കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്. സമാനമായ പേരുള്ള രണ്ട് രോഗികൾ വന്നതുകൊണ്ടാണ് അവയവം മാറി ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്ത് വന്ന കുട്ടിയുടെ നാവിൽ പഞ്ഞിയും സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്. നീക്കം ചെയ്യേണ്ട ആറാം വിരൽ കൈയ്യിൽ അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍