AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Free Travel: കെഎസ്‌ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; ബസിൽ കയറും മുമ്പ് ഇവ ശ്രദ്ധിച്ചോണേ…

KSRTC Free Travel Scheme For Women: ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര.

KSRTC Free Travel: കെഎസ്‌ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; ബസിൽ കയറും മുമ്പ് ഇവ ശ്രദ്ധിച്ചോണേ…
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 14 Jun 2026 | 03:24 PM

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് നാളെ, ജൂൺ 15 തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും. ഉദ്ഘാടന സർവീസിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്രക്കാരാകും.

ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ….

ALSO READ: “ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്

സൗജന്യ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കാൻ…..

  1. ജൂൺ 15 ന് രാവിലെ 8.30 മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുമ്പ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.
  2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.
  3. ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുമ്പേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
  4. നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
  5. പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
  6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.
  7. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
  8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.
  9. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്.
  10. ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപ പിഴ നല്‍കേണ്ടി വരും.
  11. സ്ത്രീകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നേയുള്ളൂ. മറ്റ് യാത്രക്കാര്‍ക്കുള്ള എല്ല നിയമങ്ങളും ബാധകമാണ്.
  12. സ്റ്റോപ്പ്, സംവരണ സീറ്റ്, മറ്റ് ട്രാഫിക്ക് നിയമങ്ങള്‍ എന്നിവ എല്ലാവര്‍ക്കും ഒരുപോലെതന്നെ.
  13. സംവരണസീറ്റ് മാനിക്കുക. സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരുടെ സീറ്റ് സംവരണം പാലിക്കപ്പെടണം.

English Summary:

Priyadarshini free travel scheme for women and transgender persons on KSRTC ordinary services will come into effect on June 15, 2026. The scheme covers 3,125 KSRTC buses across seven categories, including Ordinary, City Ordinary, Limited Stop Ordinary, Town-to-Town, Fair Stage Ordinary, Point-to-Point Ordinary, and Gramavandi services. Scheme will be formally inaugurated at the Thampanoor Bus Terminal before being rolled out statewide.

Follow Us