എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
G Sudhakaran Mounts Strong Criticism Against Party Secretary MV Govindan: അദ്ദേഹത്തിൻ്റെ ജില്ലയായ കണ്ണുരിൽ അഞ്ച് സീറ്റ് യു.ഡി.എഫ് ജയിച്ചു. എന്നിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ല. സ്വന്തം വർഗത്തെ പരജയപ്പെടുത്തുന്ന ആളാണ് ഗോവിന്ദൻ. വർഗവഞ്ചകൻ എന്ന് പേര് ചേരുന്നത് ഗോവിന്ദന് തന്നെയാണ്

ജി സുധാകരൻ
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി മുൻ സി.പി,എം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി സുധാകരൻ. എം.വി ഗോവിന്ദൻ കൂടുതൽ തെറ്റുകൾ ചെയ്യുകയാണെന്നും കമ്മ്യുണിസ്റ്റ് പർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കെൽപ്പില്ലെന്നും തുറന്നടിച്ച ജി സുധാകരൻ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് നിന്ന് നീക്കാൻ പാർട്ടി തായ്യാറാവണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയെ വഞ്ചിച്ച് വിമതരായി മത്സരിച്ച ജി സുധാകരനും, ടി.കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വർഗവഞ്ചകരാണെന്ന എം.വി ഗോവിന്ദൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ജി സുധാകരൻ്റെ മറുപടി.
എം.വി ഗോവിന്ദന് വർഗം എന്താണെന്നോ വർഗവഞ്ചകർ ആരാണെന്നോ ധാരണയില്ല. വലിയ സൈദ്ധാന്തികനാണെന്ന് പത്രക്കാർ ചാർത്തി നൽകിയ ഒരു അടിസ്ഥാനവുമില്ലാത്ത ലേബലും കൊണ്ടാണ് നടക്കുന്നത്. അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഒന്നുകിൽ ഒഴിയണം, അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. അദ്ദേഹത്തിൻ്റെ ജില്ലയായ കണ്ണുരിൽ അഞ്ച് സീറ്റ് യു.ഡി.എഫ് ജയിച്ചു. എന്നിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ല. സ്വന്തം വർഗത്തെ പരജയപ്പെടുത്തുന്ന ആളാണ് ഗോവിന്ദൻ. വർഗവഞ്ചകൻ എന്ന് പേര് ചേരുന്നത് ഗോവിന്ദന് തന്നെയാണ്.
Also Read: Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
പർട്ടിയിൽ നിന്ന് തന്നെ പുറത്താക്കുകയോ താൻ രാജിവയ്ക്കുകയോ ചെയ്തിട്ടില്ല. മെമ്പർഷിപ്പ് പുതുക്കാതിരുന്നു എന്ന് കരുതി എങ്ങനെയാണ് വർഗവഞ്ചകനാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആകെ ഒരു സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്. ആ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ച ഗോവിന്ദന് നാണമില്ലേ ഇങ്ങനെ വന്ന് സംസാരിക്കാൻ. എന്തിനാണ് ഇങ്ങനെ കടിച്ചുതൂങ്ങി നിൽക്കുന്നത്. നാണമുണ്ടെങ്കിൽ രാജിവച്ച് പോകണമെന്നും എം.വി ഗോവിന്ദൻ കേരള രാഷ്ട്രീയത്തിൽ ഒരു അധികപറ്റാണെന്നും ജി സുധാകരൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ ഒരു അഭിമുഖമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തെറ്റ് തിരുത്താൻ തയ്യാറായാൽ ടി.കെ ഗോവിന്ദനും, വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ല എന്നായിരുന്നു എം.വി ജയരാജൻ്റെ പ്രതികരണം. എന്നാൽ ജയരാജൻ്റെ പ്രതീകരണം പർട്ടി നേതൃത്വത്തിൻ്റെ നിലപാടല്ല എന്ന് വ്യക്തമാക്കി എം.വി ഗോവിന്ദൻ രംഗത്തെത്തുകയായിരുന്നു. പാർട്ടിക്കെതിരെ വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ് എന്ന് നിലപാട് ആവർത്തിച്ച എം.വി ഗോവിന്ദൻ ജയരാജൻ്റെ പ്രതികരണത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
English Summary
Former CPI(M) leader G. Sudhakaran has demanded the immediate removal of M.V. Govindan from the CPI(M) State Secretary post, claiming he is incapable of leading the party and is making repeated mistakes. This fierce retaliation comes after Govindan labeled Sudhakaran, along with T.K. Govindan and V. Kunhikrishnan, as “class traitors” for betraying the party by contesting as rebel candidates.