Viral news: മലപ്പുറത്ത് ​ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ബിജെപി റീത്ത് വെച്ചെന്ന് പരാതി , റീത്തല്ല പുഷ്പചക്രമെന്ന് മറുവാദം

Garland Placed on Gandhi Statue in Edakkara, Malappuram; റീത്ത് സമർപ്പിച്ചത് വൻ വിവാദത്തിനാണ് വഴി വച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും സംഭവം വലിയ ചർച്ചയായിട്ടുണ്ട്.

Viral news: മലപ്പുറത്ത് ​ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ബിജെപി റീത്ത് വെച്ചെന്ന് പരാതി , റീത്തല്ല പുഷ്പചക്രമെന്ന് മറുവാദം

Gandhi Statue Issue Malappuram

Updated On: 

15 Aug 2025 17:08 PM

മലപ്പുറം : എടക്കരയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബി ജെ പി പ്രവർത്തകർ റീത്ത് വച്ച് സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബി ജെ പി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് പ്രതിമയിൽ റീത്തു വച്ചത്.

ഗാന്ധിക്ക് പുഷ്പ ചക്രം സമർപ്പിക്കുകയായിരുന്നു എന്നാണ് ബി ജെ പിയുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തി. രാഷ്ട്രപിതാവിനെ അപമാനിച്ചു എന്ന് ആരോപിച്ച് എടക്കര കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സി ഷാഹുൽ ഹമീദ് പോലീസിൽ പരാതി നൽകി.

Also Read:മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; സംഭവം ആലപ്പുഴയില്‍

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഗാന്ധി പ്രതിമ വൃത്തിയാക്കി പ്രതിഷേധിക്കുകയും ചെയ്തു. റീത്ത് സമർപ്പിച്ചത് വൻ വിവാദത്തിനാണ് വഴി വച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും സംഭവം വലിയ ചർച്ചയായിട്ടുണ്ട്.

ഗാന്ധിജിയെ പോലെയുള്ള ഒരു മഹാത്മാവിന്റെ പ്രതിമയിൽ റീത്ത് വെച്ച് അപമാനിക്കാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ ആദരവ് പ്രകടിപ്പിക്കാൻ മാത്രമാണ് പുഷ്പചക്രം സമർപ്പിച്ചതെന്നാണ് ബി ജെ പി പ്രവർത്തകരുടെ വാദം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും