Alappuzha Murder: മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; സംഭവം ആലപ്പുഴയില്‍
Youth Kills Parents: മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബാബു ഓടി രക്ഷപ്പെടുകയായിരുന്നു. തിരച്ചിലിനൊടുവില്‍ പിന്നീട് ബാറില്‍ നിന്ന് പോലീസ് കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് നിഗമനം.
ആലപ്പുഴ: മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മനാടിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ മാതാപിതാക്കളെ വെട്ടുകയായിരുന്നു. തങ്കരാജ് (70), ആഗ്നസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47) നെ സംഭവത്തിന് ശേഷം ബാറില്‍ നിന്നും പോലീസ് പിടികൂടി.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബാബു ഓടി രക്ഷപ്പെടുകയായിരുന്നു. തിരച്ചിലിനൊടുവില്‍ പിന്നീട് ബാറില്‍ നിന്ന് പോലീസ് കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് നിഗമനം.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടാകുന്നത്. ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്ക് ബാബു ഇരുവരെയും കുത്തി സ്ഥലം വിട്ടിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.




തറയില്‍ ചോരവാര്‍ന്ന് കിടക്കുകയായിരുന്നു തങ്കരാജ്. പോലീസെത്തിയാണ് പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് മുമ്പും ബാബു മാതാപിതാക്കളെ മര്‍ദിച്ചിരുന്നു. ഇറച്ചി വെട്ടുകാരനായ ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
മുമ്പ് മാതാപിതാക്കളെ മര്‍ദിച്ചപ്പോള്‍ പോലീസ് ഇടപെടുകയും താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഇത് തന്നെ അയാള്‍ ആവര്‍ത്തിച്ചു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഭര്‍തൃവീട്ടില്‍ കഴിയുന്ന സഹോദരിയെ ഫോണ്‍ വിളിച്ച് കൊലപാതക വിവരം ബാബു തന്നെയാണ് അറിയിച്ചതെന്നും വിവരമുണ്ട്.