AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Global Ayyappa Sanghamam: 4100 ടിന്‍ അരവണയും അപ്പവും വെട്ടിപ്പ്! ആഗോള അയ്യപ്പ സംഗമവും മുതലാക്കി

Global Ayyappa Sanghamam Scam: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുവാനാണ് 4100 ടിൻ അരവണയും അതേ അളവിൽ തന്നെ ഉണ്ണിയപ്പം പാക്കറ്റും എത്തിച്ചത്. കൂടാതെ ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവയും പമ്പയിൽ എത്തിച്ചിരുന്നു....

Global Ayyappa Sanghamam: 4100 ടിന്‍ അരവണയും അപ്പവും വെട്ടിപ്പ്! ആഗോള അയ്യപ്പ സംഗമവും മുതലാക്കി
Agola Ayyappa Sangamam (1)
Ashli C
Ashli C | Published: 16 Feb 2026 | 08:20 AM

ആഗോള അയ്യപ്പ സംഗമത്തിലും വൻ തട്ടിപ്പ്. പരിപാടിയിൽ വിതരണം ചെയ്യാനായി എത്തിച്ച അരവണ ഉണ്ണിയപ്പം പ്രസാദം എന്നിവയിലാണ് തട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുവാനാണ് 4100 ടിൻ അരവണയും അതേ അളവിൽ തന്നെ ഉണ്ണിയപ്പം പാക്കറ്റും എത്തിച്ചത്. കൂടാതെ ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവയും പമ്പയിൽ എത്തിച്ചിരുന്നു.

എന്നാൽ ഇവയിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തത് എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്. 3200 ടിൻ അരവണയും അപ്പപായ്ക്കറ്റും അനുബന്ധം ആയിട്ടുള്ള മറ്റ് പ്രസാദങ്ങളും ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും ചേർന്ന് വീച്ചെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയില്ലെന്നും വിതരണം ചെയ്തതിനോ തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു.

ഇതിനെ തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ദേവസ്വം വിജിലൻസ് വിഭാഗം പ്രാഥമികമായ അന്വേഷണം നടത്തിയത്. സംഭവത്തിൽ പ്രസാദ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായാണ് ലഭിക്കുന്ന സൂചന. ആഗോള അയ്യപ്പ സംഗമത്തെ ചുറ്റിപ്പറ്റി കൊണ്ട് നിരവധി ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പാണ് നന്ദഗോവിന്ദം ബജൻസിന്റെ നടക്കാത്ത പരിപാടിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് എത്തിയിരുന്നത്.

ALSO READ:നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത ഷോ ഓഡിറ്റ് റിപ്പോർട്ടിൽ; ദേവസ്വം ബോർഡിന്റെ മറുപടി ഇങ്ങനെ

നടക്കാത്ത പരിപാടിയാണ് ഓഡിറ്റ് റിപ്പോർട്ട് കയറി കൂടിയിരുന്നത്. എന്നാൽ അത് ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഒരു വീഴ്ച എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യത്തെ എസ്റ്റിമേറ്റിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മറ്റൊരു പരിപാടിയുണ്ടായിരുന്നതിനാൽ അവർ ഒഴിവായതാണ്. പകരമായി ക്ഷേത്ര വാദ്യകലകളാണ് അരങ്ങേറിയിരുന്നത്. എന്നാൽ പരിപാടി മാറ്റിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല എന്നും ആദ്യം തയ്യാറാക്കി എസ്റ്റിമേറ്റ് തുകയും രേഖകളും ആണ് ഓഡിറ്റർക്ക് ലഭിച്ചത് എന്ന രീതിയിലാണ് വിശദീകരണം നൽകിയത്.

Follow Us