Global Ayyappa Sanghamam: ഊരാളുങ്കൽ സമർപ്പിച്ചത് ഊതിപ്പെരുപ്പിച്ച കണക്ക്! തിരുവിതാംകൂർ ദേവസ്വം ബോർഡ്

Global Ayyappa Sanghamam: കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഇന്ന് ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും. ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സമർപ്പിച്ചത്...

Global Ayyappa Sanghamam: ഊരാളുങ്കൽ സമർപ്പിച്ചത് ഊതിപ്പെരുപ്പിച്ച കണക്ക്! തിരുവിതാംകൂർ ദേവസ്വം ബോർഡ്

Global Ayyappa Samgamam

Published: 

17 Feb 2026 | 08:18 AM

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് വിവരങ്ങൾ വിവാദങ്ങൾക്ക് ചൂടുപിടിപ്പിക്കുന്നതിനിടെ ഊരാളുങ്കലിനെ കുറ്റപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആഗോള അയ്യപ്പ സംഗമത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റി നൽകിയ കണക്കുകൾ ഊതി പെരുപ്പിച്ചത് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപിക്കുന്നത്.

മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി മൂന്നു കോടിയിലേറെ രൂപ ചെലവിട്ടു എന്ന ഊരാളുങ്കലിന്റെ അവകാശവാദമാണ് സംശയത്തിന് പ്രധാനകാരണം. കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഇന്ന് ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും. ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സമർപ്പിച്ചത് 7.11 കോടി രൂപയുടെ ചെലവ് കണക്കാണ്.

ALSO READ:4100 ടിന്‍ അരവണയും അപ്പവും വെട്ടിപ്പ്! ആഗോള അയ്യപ്പ സംഗമവും മുതലാക്കി

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ സ്പെഷ്യൽ കമ്മീഷണർ വഴി കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വരവ് ചെലവ് കണക്കുപ്രകാരം ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത് നാലരക്കൊടി രൂപയാണ്. ഇത് മൂന്നു കോടി രൂപ കൈമാറി കഴിഞ്ഞു. കണക്കുകൾ ഓഡിറ്റ് ചെയ്ത ഏജൻസി ബില്ലുകളുടെ പൊരുത്തക്കേടിൽ വ്യക്തത വരുത്തുന്നതിനായി പലതവണ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചു എന്നും വിലയിരുത്തുന്നു.

അതേസമയം കണക്കിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്യുന്നതിനായി ഊരാളുങ്കൽ പ്രതിനിധികളെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയും പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു ഹൈക്കോടതി അറിയിച്ചിരുന്നത്.

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ