Govindachamy Jail Break: മൂടിപ്പുതച്ച് ഉറക്കം, മെലിയാൻ ചപ്പാത്തി ഡയറ്റ്… പൊളിഞ്ഞത് ഗോവിന്ദച്ചാമിയുട 8 മാസത്തെ പ്ലാൻ
Govindachami's Jailbreak: വ്യാഴാഴ്ച രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി പുതച്ചുമൂടി ഉറങ്ങുന്നുണ്ടായിരുന്നു എന്ന് വാർഡൻ പറയുന്നു. പത്താം ക്ലാസിലെ സെലിൽ വെളിച്ചമില്ലെന്ന് പരാതി വന്നപ്പോൾ ടോർച്ച് അടിച്ചു നോക്കിയപ്പോഴും അയാൾ പതിവ് ശൈലിയിൽ പുതച്ചുറങ്ങുന്നുണ്ടായിരുന്നു.

Govindachami
കണ്ണൂർ: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത് എട്ടുമാസത്തോളം നീണ്ട ആസൂത്രണത്തിന് ഒടുവിൽ എന്ന് റിപ്പോർട്ട്. കനത്ത മഴയുടെ രാത്രി ജയിൽ ചാട്ടനായി തിരഞ്ഞെടുത്തതും ശരീരഭാരം കുറച്ചതും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നീക്കങ്ങൾ ഇങ്ങനെ
ജയിൽ ചാട്ടത്തിന് മുൻപ് ഗോവിന്ദച്ചാമി മനപ്പൂർവ്വം ഭക്ഷണം കുറച്ചു. ചിലപ്പോൾ കഴിക്കാതെ ശരീരം മെലിയിച്ചെന്നു റിപ്പോർട്ടുകൾ. കമ്പികൾക്കിടയിലൂടെ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ആയിരുന്നു ഈ നീക്കം. ഇതിന് ഡോക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. മുൻപ് പുറത്തുവന്ന ചിത്രങ്ങളേക്കാൾ മെലിഞ്ഞ രൂപത്തിലാണ് ഇപ്പോൾ ഗോവിന്ദച്ചാമി ഉള്ളത്. ജയിലിനകത്തു നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഗോവിന്ദച്ചാമി ഒരു ആക്സോ ബ്ലേഡ് തന്ത്രപരമായി കൈക്കലാക്കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ആക്സോ ബ്ലേഡ് ഉപയോഗിച്ച് സെല്ലിന് താഴത്തെ നിരയിലുള്ള കമ്പി മുറിക്കുകയായിരുന്നു. കമ്പിയുടെ കട്ടി കുറയ്ക്കാൻ ഉപ്പു വെച്ച് തുരുമ്പെടുപ്പിച്ചതായും വിവരമുണ്ട്. ജയിലിൽ പലരും ഉണക്കാൻ ഇട്ടിരുന്ന ബെഡ്ഷീറ്റുകൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ ശേഖരിച്ച് കൂട്ടിക്കെട്ടി വടം നിർമ്മിച്ചു. ഇത് ഉപയോഗിച്ചാണ് ജയിൽ ചാടിയത്..
ജയിൽ ചേട്ടന്റെ ദൃശ്യങ്ങൾ ഇങ്ങനെ
വ്യാഴാഴ്ച രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി പുതച്ചുമൂടി ഉറങ്ങുന്നുണ്ടായിരുന്നു എന്ന് വാർഡൻ പറയുന്നു. പത്താം ക്ലാസിലെ സെലിൽ വെളിച്ചമില്ലെന്ന് പരാതി വന്നപ്പോൾ ടോർച്ച് അടിച്ചു നോക്കിയപ്പോഴും അയാൾ പതിവ് ശൈലിയിൽ പുതച്ചുറങ്ങുന്നുണ്ടായിരുന്നു.