AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം

Haripad Newborn baby Issue: പ്രധാനമായും പ്രസവിച്ച ഉടനെ കുട്ടിയോട് അതിക്രമം കാണിച്ച യുവതിക്ക് വീണ്ടും കുഞ്ഞിനെ ഏൽപ്പിക്കുക എന്ന കാര്യം അത്ര പ്രായോഗികമായിരിക്കില്ല.കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ സാങ്കേതിക തടസ്സമുണ്ട്. അതിനാൽ കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത..........

Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 02 Jun 2026 | 11:07 AM

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ യുവതിക്ക് മനംമാറ്റം. പ്രാരംഭത്തിൽ തനിക്ക് കുഞ്ഞിനെ വേണ്ട എന്ന നിലപാടെടുത്ത യുവതി ഇപ്പോൾ കുഞ്ഞിനെ വേണം എന്നാണ് പറയുന്നത്.ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കുന്നതിന് വേണ്ടി വണ്ടാനം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച എത്തിയപ്പോഴാണ് തനിക്ക് കുഞ്ഞിനെ വേണമെന്ന് ആവശ്യവുമായി യുവതി എത്തിയത്.

എന്നാൽ ഇനി കുഞ്ഞിനെ യുവതിക്ക് തന്നെ നൽകുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. പ്രധാനമായും പ്രസവിച്ച ഉടനെ കുട്ടിയോട് അതിക്രമം കാണിച്ച യുവതിക്ക് വീണ്ടും കുഞ്ഞിനെ ഏൽപ്പിക്കുക എന്ന കാര്യം അത്ര പ്രായോഗികമായിരിക്കില്ല.കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ സാങ്കേതിക തടസ്സമുണ്ട്. അതിനാൽ കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുട്ടിയെ മാറ്റിയതായി റിപ്പോർട്ട്.

ALSO READ:നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ

അതേസമയം ചൈൽഡ് ലൈൻ കൗൺസിലർമാർ നിരന്തരം 19 കാരിയോട് സംസാരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഒന്നും ഒരു വിധത്തിലും യുവതി കൗൺസിൽ ചെയ്യുന്ന ആളുകളുമായി സഹകരിച്ചിരുന്നില്ല. പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് 19 കാരിക്ക് താൻ ചെയ്തതിലെ ഗൗരവമേറിയ കാര്യങ്ങൾ മനസ്സിലായത്. പോലീസിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചുമാത്രമേ കുഞ്ഞിനെ അമ്മയ്ക്കു വിട്ടുനൽകൂവെന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ അഡ്വ. ബി. ഗീത പറഞ്ഞു.

നിയമപരമായി ആറുമാസം വരെ കുഞ്ഞിനെ ആവശ്യപ്പെടാൻ അമ്മയ്ക്ക് സാധിക്കും അതിനാൽ താൽക്കാലിക സംരക്ഷണത്തിനു വേണ്ടിയാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചൊവ്വാഴ്ച പുരാശയാണ് സംഭവം ഉണ്ടായത്. വയറുവേദനയ്ക്ക് വേണ്ടി ചികിത്സ തേടിയെ എത്തിയപ്പോഴാണ് 19 വയസ്സുകാരി ഗർഭിണിയാണെന്ന് മനസ്സിലായത്. ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന്റെ പുറത്തുനിന്നും കുഞ്ഞിനെ കണ്ടെടുക്കുന്നത്. അന്നുമുതൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തു യുവതി ആശുപത്രി വിട്ട ശേഷം ഇവരിൽ നിന്നും പോലീസ് മൊഴി എടുക്കും എന്നാണ് സൂചന.

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത്. നേരിട്ടത് അതിക്രൂരമായ പീഡനങ്ങൾ എന്നാണ് റിപ്പോർട്ടിലുള്ളത്. ശരീരത്തിൽ ആകെ 91 മുറിവുകൾ ആണ് ഉള്ളത്. നെഞ്ചിൽ ആഞ്ഞു ചവിട്ടി. വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ ആണ് ഉള്ളത്. കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് . കൂടാതെ കുഞ്ഞിന്റെ കൈ രണ്ടും പൊട്ടിയ കാര്യത്തിലും ഇപ്പോൾ അവ്യക്തത തുടരുകയാണ്. കൈ ഒടിയാൻ കാരണം പടിയിൽ നിന്നും ആണെന്ന് മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും.

ENGLISH SUMMARY

The woman who threw the baby out the window after giving birth in the toilet of the Haripad government hospital has changed her mind. The woman, who initially said she didn’t want the baby, now says she wants the baby.

Follow Us