AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hartal Today: എൽഡിഎഫ് -യുഡിഎഫ് സംഘർഷം; കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് ഇന്ന് ഹർത്താൽ

Hartal Today in Kannur:സിപിഐഎം കോൺഗ്രസ് വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിന്റെ ഉണ്ടായ വാക്ക് തർക്കമാണ് പിന്നീട് കയ്യാങ്കളിലേക്ക് നീങ്ങിയത്.നഗരസഭാ ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റർ ചെയ്തുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സംഘർഷത്തിൽ ഡിവൈഎഫ്ഐ.....

Hartal Today: എൽഡിഎഫ് -യുഡിഎഫ് സംഘർഷം; കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് ഇന്ന് ഹർത്താൽ
പ്രതീകാത്മക ചിത്രംImage Credit source: PTI Photos
Ashli C
Ashli C | Updated On: 03 Oct 2026 | 07:36 AM

കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ ഇന്ന് ഹർത്താൽ. ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നഗരസഭാ ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റർ ചെയ്തുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. കോൺഗ്രസിന്റെ കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടയിലാണ് മർദ്ദനം ഉണ്ടായത് എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തി 19 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ALSO READ:പാചകം ചെയ്യാൻ പഴകിയ എണ്ണ, മലപ്പുറത്ത് 291 ലിറ്റർ പിടികൂടി നശിപ്പിച്ചു

സിപിഐഎം കോൺഗ്രസ് വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിന്റെ ഉണ്ടായ വാക്ക് തർക്കമാണ് പിന്നീട് കയ്യാങ്കളിലേക്ക് നീങ്ങിയത്.
സംഘർഷത്തിൽ ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണന് പരുക്ക് പറ്റി. സിപിഎം പ്രവർത്തകർക്കും പഠിക്കേറ്റതായാണ് റിപ്പോർട്ട്.

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ് ഐ ടി

ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ പ്രത്യേക അന്വേഷണസംഘം അതായത് എസ് ഐ ടി ചോദ്യം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തിയാണ് ഏകദേശം നാലു മണിക്കൂറോളം നീണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്തത്. സംഭവത്തിൽ അബ്ദുറഹ്മാനെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. അദ്ദേഹം കായിക മന്ത്രി ആയിരുന്ന സമയത്ത് സ്പെയിനിലേക്കുള്ള വിദേശയാത്ര പരിപാടിയുടെ സ്പോൺസറായ കമ്പനിയെ എപ്രകാരം തിരഞ്ഞെടുത്തു. അതിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിങ്ങനെയുള്ള പ്രധാന വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തോട് ചോദിച്ചറിഞ്ഞത്.

ENGLISH SUMMARY

A hartal is being observed today within the limits of the Sreekandapuram Municipality. The UDF has called for the hartal to take place from 6:00 AM to 6:00 PM on Saturday, alleging that DYFI activists manhandled the Municipal Chairman. Vehicles have been exempted from the hartal.

Follow Us