Kerala Heatwave Holiday : നാളെ ചൂട് 40 ഡിഗ്രി; കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kollam Holiday Updates And Heatwave Alert : പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരുക്കുന്നത്. നാളെ ഏപ്രിൽ 24-ാം തീയതി വെള്ളിയാഴ്ച അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാലാണ് കൊല്ലം ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Heatwave Holiday : നാളെ ചൂട് 40 ഡിഗ്രി; കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Representational Image

Updated On: 

23 Apr 2026 | 11:28 PM

കൊല്ലം : അന്തരീക്ഷ താപനില 40 ഡിഗ്രി വരാൻ ഉയരാൻ സാധ്യതയുള്ളതിനാൽ നാളെ ഏപ്രിൽ 24ന് കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കൊല്ലം ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുൻ നിശ്ചയിച്ചപ്രകാരമുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ജില്ല കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.

കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗത്തെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ 40 ഡിഗി വരെയാണ് താപനില രേഖപ്പെടുത്തുക. പൊതുജനം അതീവ ജാഗ്രത പാലിക്കണം. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള വെയിൽ നേരിട്ടേൽക്കരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

ALSO READ : Kerala Weather alert: കേരളത്തിൽ ചൂട് കടുക്കുന്നു, ഉഷ്ണതരംഗ സാധ്യത: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അങ്കണവാടികൾക്ക് ഒരാഴ്ചത്തേക്ക് അവധി

ചൂട് കഠനമാകുന്നതോടെ സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചുയെന്ന് ആരോഗ്യം, മാതൃ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ചയ്ത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അങ്കണവാടി പ്രവർത്തനങ്ങൾ പതിവ് പോലെ തുടരുമെന്നു. കുട്ടികൾക്ക് ആവശ്യമുള്ള സപ്ലിമെൻ്ററി ന്യുട്രീഷൻസ് വീടുകളിൽ എത്തിച്ച് നൽകുന്നതാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

സെൽഫ് ലോക്ഡൗൺ വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ താപനില 40 ഡിഗ്രിയിലേക്ക് ഉയർന്നതോടെ അതീവജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിവ പിണറായി വിജയൻ. കൊല്ലത്തിന് പുറമെ പാലക്കാട്, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിച്ചു. സൂര്യാഘാതവും നിർജ്ജലീകരണവും ഒഴിവാക്കാൻ കോവിഡ് കാലത്തിന് സമാനമായി എല്ലാവരും സെൽഫ് ലോക്ഡൗൺ പിന്തുടരണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയുള്ള വെയിൽ നേരിട്ടേൽക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം ഇന്ന് കണ്ണൂരിൽ സൂര്യാഘാതമേറ്റ് ഒരു യുവാവ് മരണപ്പെട്ടിരുന്നു

Follow Us
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്...-
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാം?
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്