KSRTC: പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; വിരമിച്ച ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണം, സർക്കാരിന് താക്കീതുമായി ഹൈക്കോടതി

KSRTC: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണമെന്ന് ഹെെക്കോടതി സർക്കാരിന് നിർദേശം നൽകി. ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷനാണ് ഓണത്തിന് മുമ്പ് നൽകേണ്ടത്. ജീവനക്കാരുടെ ആത്മഹത്യയിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ആരാഞ്ഞു. പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുതെന്നും സർക്കാരിന് കോടതി സർക്കാരിന് താക്കീത് നൽകി.

KSRTC: പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; വിരമിച്ച ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണം, സർക്കാരിന് താക്കീതുമായി ഹൈക്കോടതി
Published: 

29 Aug 2024 | 06:52 PM

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പെൻഷൻ നൽകണമെന്ന് ഹെെക്കോടതി. ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷനാണ് ഓണത്തിന് മുമ്പ് നൽകേണ്ടത്. നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടെന്നും സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ആരാഞ്ഞു. പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുതെന്നും സർക്കാരിന് കോടതി സർക്കാരിന് താക്കീത് നൽകി.

പെൻഷൻ ലഭിക്കാത്തിനെ തുടർന്ന് വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്തിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പെൻഷൻ സമയബന്ധിതമായി കൊടുത്തുതീർക്കണമെന്ന് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ തിരുവനന്തപുരം കാട്ടാക്കടയിൽ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. എന്നാൽ കെഎസ്ആർടിസി ജീവനക്കാരന്റെ ആത്മഹത്യയ്‌ക്ക് കാരണം പെൻഷൻ ലഭിക്കാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ 20നാണ് റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആത്മഹത്യ ചെയ്തത്. ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ​ഗതാ​ഗത സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ജീവനക്കാരന്റെ ആത്മഹത്യ. പെൻഷൻ മുടങ്ങിയത് മൂലം സുരേഷിന്റെ ചികിത്സ മുടങ്ങുകയും കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ഉദ്യോ​ഗസ്ഥനായിരുന്നു സുരേഷ്.

പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൻഷൻ മുടങ്ങിയതിലെ മനോവിഷമം അച്ഛനെ അലട്ടിയിരുന്നതായി മരണശേഷം മകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് 72.23 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ശമ്പളവും പെൻഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനായി പ്രതിമാസം 50 കോടി രൂപ സഹായമായി നൽകുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്‌.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍