Erattupetta Theft: വീട്ടിൽ ആളില്ല, കോട്ടയത്ത് സുഹൃത്ത് അടിച്ച് മാറ്റിയത് 12 ലക്ഷത്തിൻ്റെ സ്വർണം
വീടിനുള്ളിൽ കടന്ന്, വീടിൻ്റെ രണ്ടാം നിലയിലെ ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ മോഷ്ടിക്കുകയായിരുന്നു.

Erattupetta Theft
കോട്ടയം: ഈരാറ്റുപേട്ടയിൽ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ച വീട്ടുടമയുടെ സുഹൃത്ത് അറസ്റ്റിൽ. വീട്ടുടമയുടെ സുഹൃത്ത് നടയ്ക്കൽ സ്വദേശി സുനീർ പി.കെ (47) ആണ് അറസ്റ്റിലായത്. വീടിന്റെ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണമാണ് മോഷണം പോയത്.
ഇയാൾ വീട്ടിൽ എത്തിയ സമയം വീട്ടിൽ ആളില്ല എന്ന് മനസ്സിലായതോടെ, വീടിനുള്ളിൽ കടന്ന്, വീടിൻ്റെ രണ്ടാം നിലയിലെ ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ മോഷ്ടിക്കുകയായിരുന്നു. ശേഷം ആഭരണങ്ങൾ മൂവാറ്റുപുഴയിലും തൊടുപുഴയിലുമുള്ള ഒരു ജൂവലറിയിൽ പതിനൊന്നര ലക്ഷം രൂപക്ക് വിറ്റ് പണം കൈപ്പറ്റി.
വിശദമായ അന്വേഷണത്തിൽ വീടും പരിസരവും അടുത്തറിയുന്ന ഒരാൾക്ക് മാത്രമെ മോഷണം നടത്താൻ സാധിക്കു എന്ന് മനസ്സിലായതോടെയാണ് പോലീസ് സുനീറിലേക്ക് എത്തുന്നത്. ഇയാളെ പിന്നീട് നടക്കൽ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.