AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Housewife Death: ആലപ്പുഴയിൽ മകന്റെ മർദനമേറ്റ വീട്ടമ്മ മരിച്ചു; പിതാവിനും പരിക്ക്

Ambalapuzha Housewife Death: കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ ജോൺസൺ മാതാപിതാക്കളെ ക്രുരമായി മർദിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയിൽ പോലീസ് ജോൺസണെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ പ്രതി റിമാൻഡിലാണ്.

Alappuzha Housewife Death: ആലപ്പുഴയിൽ മകന്റെ മർദനമേറ്റ വീട്ടമ്മ മരിച്ചു; പിതാവിനും പരിക്ക്
കൊല്ലപ്പെട്ട ആനി, ജോൺസൺ ജോയിImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Jul 2025 06:11 AM

ആലപ്പുഴ: അമ്പലപ്പുഴയിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ അമ്മ മരിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയിയാണ് ആനിയെ ക്രൂരമായി മർദ്ദിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും പരിക്കേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ ജോൺസൺ മാതാപിതാക്കളെ ക്രുരമായി മർദിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയിൽ പോലീസ് ജോൺസണെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ പ്രതി റിമാൻഡിലാണ്.

പരിക്കേറ്റ ഇരുവരും ആദ്യം തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പിന്നീട് ആരോ​ഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ആളാണ് ജോൺസൺ എന്ന് പ്രദേശവാസികളും പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കോന്നി പാറമട അപകടം; ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

കോന്നി പാറമടയിലെ അപകടത്തിൽ രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രതികൂല കാലാവസ്ഥയും പാറ വീണ്ടും ഇടിഞ്ഞ് വീഴുന്നതും വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് രക്ഷാദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ കൂടി പാറയ്ക്കടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.