ഭാര്യയെ കുത്തിക്കൊന്നു, പിന്നാലെ വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് ഭർത്താവ്; സംഭവം കോതമംഗലത്ത്
Kothamangalam Murder: Man Kills Wife, Calls Son Overseas to Confess: വിവരമറിഞ്ഞ് പൊലിസ് വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല, വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല
കോതമംഗലം: കോതമംഗലത്ത് ഭാര്യയെ കുത്തുക്കൊലപ്പെടുത്തി ഭർത്താവ്. ഇന്ന് പുലർച്ചെ 2:30-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുത്തുകുഴി ഹാപ്പി നഗറിലെ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് കുര്യക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയെ തുടർന്ന് ഒരു മാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്.
വിവരമറിഞ്ഞ് പൊലിസ് വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല, വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്നമാണ് കോലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ വിളിച്ച് വിവരമറിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തുടർന്ന് മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാരാണ് പിന്നീട് പൊലീസിനെ അറിയിച്ചത്.
Also Read: KSEB: ഒക്ടോബറിൽ കറണ്ട് ബിൽ കൂടുമോ? സർചാർജ് ഈടാക്കാൻ കെഎസ്ഇബി
കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി
അതേസമയം പ്രതികൾ മുഴുവൻ പ്രായപൂർത്തിയാകാത്ത കുട്ടികളായ കരുവാറ്റ കൊലപാതക കേസിൽ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി. കൊലപാതകത്തിൻ്റെ ആസൂത്രണത്തിൽ അടക്കം പെൺകുട്ടി പങ്കാളിയാണെന്നും കേസിൻ്റെ മുന്നോട്ടുള്ള അന്വേഷണത്തിന് പെൺകുട്ടിയെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിശദമാായ വാദങ്ങൾക്കൊടുവിലാണ് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്
കേസിൽ പ്രതി ചേർക്കപ്പെട്ട മുന്ന് ആൺ കുട്ടികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.. ജുവനൈൽ ജസ്റ്റിസ് ബോർഡ് സിറ്റിംഗിലാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. രക്ഷിതാക്കളുടെ സംരക്ഷണയിലാണ് ഇവരെ വീടയക്കുകന്നത്. മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചൊവ്വാഴ്ചയോടെ കുറ്റാരോപിതരെ മാതാപിതാക്കൾക്കൊപ്പം വിടും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. പിടിയിലായി 40 ദിവസത്തിലേറെ പിന്നിടുമ്പോഴാണ് കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കുന്നത്. ഇവരുടെ കൗൺസിലിംഗ് ഉൾപ്പടെ തുടരാൻ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary
A man in Kothamangalam stabbed his wife to death and confessed to his son abroad over the phone. Meanwhile, a minor girl will be questioned in the Karuvatta murder case.