AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSEB: ഒക്ടോബറിൽ കറണ്ട് ബിൽ കൂടുമോ? സർചാർജ് ഈടാക്കാൻ കെഎസ്ഇബി

KSEB Electricity Bill Surcharge: തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതാണ് നിലവിൽ പ്രതിസന്ധി ഒഴിവാക്കാൻ സഹായകമായതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം താരതമ്യേന കുറഞ്ഞ നിലയിൽ ആയിരുന്നു

KSEB: ഒക്ടോബറിൽ കറണ്ട് ബിൽ കൂടുമോ? സർചാർജ് ഈടാക്കാൻ കെഎസ്ഇബി
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 29 Sep 2026 | 07:06 AM

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി. യൂണിറ്റിന് മൂന്ന് പൈസ വീതം ചാർജ് ഈടാക്കാനാണ് തീരുമാനം. ഈ തുക ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിനൊപ്പമാണ് ഉൾപ്പെടുത്തുന്നത്. പ്രതിമാസ ബില്ലിനും രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിനും ഒരേ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റിൽ അധിക ചെലവ്

ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്നതിനായി 6.88 കോടി രൂപ അധികമായി ചെലവായിട്ടുണ്ട്. ഈ സാഹചര്യത്തിാണ് ഒക്ടോബർ മാസത്തിൽ മൂന്ന് പൈസ വീതം സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബി വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്.

ALSO READ: 35 ലക്ഷത്തിൻ്റെ ഇന്നോവയ്ക്ക് ലാലേട്ടന്റെ 2255 ഫാൻസി നമ്പർ വാങ്ങി ചങ്ങനാശേരി എംഎൽഎ

വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതാണ് നിലവിൽ പ്രതിസന്ധി ഒഴിവാക്കാൻ സഹായകമായതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിരുന്നില്ല.

മറ്റ് ഉറവിടങ്ങളിൽ നിന്ന് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുന്ന പ്രക്രിയ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഒക്ടോബർ മാസം മുതൽ പീക്ക് സമയങ്ങളിൽ  588 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാകുന്ന കരാർ സാധ്യമായത് കെഎസ്ഇബിക്ക് വലിയ ആശ്വാസമായി.

കൂടാതെ, കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം താരതമ്യേന കുറഞ്ഞ നിലയിൽ ആയിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥായിലായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് പ്രകാരം 200MW പീക്ക് സമയങ്ങളിൽ ലഭ്യമായിരുന്നു.

ദീർഘകാല കരാറുകളിലെ ഹർജി സുപ്രീംകോടതിയിൽ

റദ്ദാക്കപ്പെട്ട ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുകയാണ്. കരാറുകൾ റദ്ദായതിനെ തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നും, ഇതുവരെ സംസ്ഥാനത്തിന് 12,570 കോടി രൂപയുടെ അധിക ബാധ്യത വന്നുവെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

English Summary:

Kerala electricity consumers are set to face a surcharge of 3 paise per unit in October, according to KSEB. The surcharge will apply at the same rate to both monthly and bi-monthly electricity bills and will be included in the October bills.

Follow Us