Today’s Horoscope: തൊഴിലിലും ധനത്തിലും നേട്ടങ്ങൾ ആർക്കെല്ലാം? അറിയാം ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope (Sept 17, 2026): ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിലും ആളുകൾ വളരെ ആകാംക്ഷയോടെ വായിക്കുന്നതാണ് ദിവസേനയുള്ള രാശിഫല പ്രവചനങ്ങൾ. ശുഭപ്രതീക്ഷകളും ആശ്വാസം നൽകുന്ന ചിന്തകളും നൽകാൻ ഒരുപരിധിവരെ ഇത്തരം പ്രവചനങ്ങൾക്ക് സാധിച്ചേക്കാം. ചില അവസരങ്ങളിൽ നിരാശയും പ്രയാസങ്ങളും ഉളവാക്കുന്ന തരത്തിലുള്ള പ്രവചനങ്ങളായിരിക്കും കാണുന്നത്.
ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിലും ആളുകൾ വളരെ ആകാംക്ഷയോടെ വായിക്കുന്നതാണ് ദിവസേനയുള്ള രാശിഫല പ്രവചനങ്ങൾ. ഭാവിയെക്കുറിച്ചുള്ള അടങ്ങാത്ത ഉത്കണ്ഠകളും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ഭയവും നിഗൂഢതകളും മനുഷ്യ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കാറുണ്ട്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ അത്തരമൊരു പശ്ചാത്തലത്തിൽ, കൊച്ചു കൊച്ചു ശുഭപ്രതീക്ഷകളും ആശ്വാസം നൽകുന്ന ചിന്തകളും നൽകാൻ ഒരുപരിധിവരെ ഇത്തരം പ്രവചനങ്ങൾക്ക് സാധിച്ചേക്കാം. എന്നാൽ ചില അവസരങ്ങളിൽ നിരാശയും പ്രയാസങ്ങളും ഉളവാക്കുന്ന തരത്തിലുള്ള പ്രവചനങ്ങളായിരിക്കും ഇവയിലൂടെ അറിയാൻ സാധിക്കുക. എന്തായാലും, തികഞ്ഞ ആത്മവിശ്വാസത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടെ ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുകയാണ് നാം ചെയ്യേണ്ടത്. ഇന്നത്തെ (സെപ്തംബര്‍ 17) രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
പ്രവൃത്തികളിൽ തടസ്സങ്ങൾ, തർക്കങ്ങൾ, മനോവിഷമം, അപകട സാധ്യത, ശത്രുക്കളുടെ ശല്യം എന്നിവ കാണുന്നു
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം):
ചെയ്യുന്ന കാര്യങ്ങളിൽ വിജയം, നേട്ടങ്ങൾ, സാമ്പത്തിക ലാഭം, സൽക്കാരങ്ങളിൽ പങ്കെടുക്കാനുള്ള യോഗം എന്നിവ കാണുന്നു.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കാര്യസിദ്ധി, മത്സരങ്ങളിൽ വിജയം, ശത്രുദോഷങ്ങൾ അകലൽ, പ്രശംസയും അംഗീകാരവും എന്നിവ കാണുന്നു. സന്തോഷകരമായ യാത്രകൾക്ക് സാധ്യത.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കാര്യതടസ്സം, മനസ്സമാധാനക്കുറവ്, ഇച്ഛാഭംഗം, വഴക്കുകൾ, മനസ്സിന് അസ്വസ്ഥത, അഭിപ്രായവ്യത്യാസങ്ങൾ എന്നിവ കാണുന്നു.
ചിങ്ങം (മകം, പുരം, ഉത്രം ആദ്യകാൽഭാഗം വരെ):
പ്രവർത്തനങ്ങളിൽ പരാജയം, യാത്രാതടസ്സങ്ങൾ, മനസ്സമാധാനമില്ലായ്മ, അഭിപ്രായവ്യത്യാസങ്ങൾ, മനോവിഷമം എന്നിവ അനുഭവപ്പെടാം. കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ചത്ര വിജയിച്ചെന്നു വരില്ല.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം ):
ചെയ്യുന്ന കാര്യങ്ങളിൽ വിജയം, ഉന്നത സ്ഥാനമാനങ്ങൾ, അംഗീകാരങ്ങൾ, ബിസിനസ്സിൽ മികച്ച ലാഭം എന്നിവ കാണുന്നു. പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ):
പ്രവർത്തനങ്ങളിൽ തടസ്സം, മനോവിഷമം, യാത്രാവിഘ്നങ്ങൾ, അനാവശ്യ അലച്ചിൽ, സാമ്പത്തിക ചെലവുകൾ എന്നിവ കാണുന്നു. വിവിധ കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യത.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട ):
കാര്യവിജയം, അംഗീകാരങ്ങൾ, സൽക്കാരയോഗം എന്നിവ കാണുന്നു. പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ ഒത്തുചേരാൻ സാധിക്കും.
ധനു (മൂലം, പുരാടം, ഉത്രാടം ആദ്യ കാൽഭാഗം):
പ്രവർത്തനങ്ങളിൽ പരാജയം, സ്വസ്ഥതക്കുറവ്, ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ, യാത്രാവിഘ്നം, മനോവിഷമം, അപകടസാധ്യത എന്നിവ കാണുന്നു. ഇരുചക്ര വാഹനങ്ങളിലുള്ള യാത്രകൾ വളരെ ശ്രദ്ധയോടെ വേണം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം):
കാര്യസിദ്ധി, ധനലാഭം, ബന്ധുക്കളെ കണ്ടുമുട്ടൽ, അംഗീകാരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കാണുന്നു. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ സാധിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പുരുരുട്ടാതി ആദ്യ മുക്കാൽഭാഗം):
ചെയ്യുന്ന കാര്യങ്ങളിൽ വിജയം, അംഗീകാരങ്ങൾ, തൊഴിൽപരമായ ലാഭം, പ്രവർത്തനങ്ങളിൽ ഉത്സാഹം എന്നിവ കാണുന്നു. ജോലിക്കായുള്ള ശ്രമങ്ങൾ വിജയത്തിലെത്താം.
മീനം (പുരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
കാര്യതടസ്സം, മനോവിഷമം, വയറിന് അസ്വസ്ഥതകൾ എന്നിവ കാണുന്നു.
നിരാകരണം
പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.
English Summary
September 17, 2026, brings a split pattern of contrasting fortunes across different astrological groups. Half of the zodiac signs will enjoy financial progress, professional recognition, and smooth overall success today. The remaining signs may encounter unexpected delays, personal stress, and minor operational hurdles throughout the day.