അമ്മയോട് എന്തോ പറഞ്ഞു; ഉറ്റ സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു യുവാവ് കൊലപ്പെടുത്തി

വ്യാഴാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. പിറവം സ്നേഹ ഭവൻ റോഡിലായിരുന്നു ക്രൂരത അരങ്ങേറിയത്. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ എന്തോ പറഞ്ഞു എന്ന ആരോപണത്തിന്റെ പേരിലാണ് കൊടും കൃത്യം നടത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.ബുധനാഴ്ച രാത്രി വൈകി പിറവത്ത് ബാറിൽ ഇരുന്നാണ് ജിഷ്ണു അരുണിനെ വിളിച്ചത്...........

അമ്മയോട് എന്തോ പറഞ്ഞു; ഉറ്റ സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു യുവാവ് കൊലപ്പെടുത്തി

Crime

Published: 

19 Sep 2026 | 07:42 AM

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് യുവാവിനെ കത്തിച്ചു കൊലപ്പെടുത്തി. കക്കാട് പൊതകുന്നൽ അരുൺ പ്രകാശ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.വ്യാഴാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. പിറവം സ്നേഹ ഭവൻ റോഡിലായിരുന്നു ക്രൂരത അരങ്ങേറിയത്. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ എന്തോ പറഞ്ഞു എന്ന ആരോപണത്തിന്റെ പേരിലാണ് കൊടും കൃത്യം നടത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാത്രി വൈകി പിറവത്ത് ബാറിൽ ഇരുന്നാണ് ജിഷ്ണു അരുണിനെ വിളിച്ചത്. അരുണും രണ്ട് സുഹൃത്തുക്കളും അപ്പോഴും ടൗണിൽ പള്ളിക്കാവല ഭാഗത്തുണ്ടായിരുന്നു എന്നാണ് മൊഴി. ബാറിൽ നിന്നും പള്ളിക്കവയിലേക്ക് പോകുന്നതിനിടയിലാണ് ജിഷ്ണു പെട്രോൾ വാങ്ങി കരുതിയത് എന്ന് പോലീസ് പറയുന്നു. പള്ളിക്കവലയിൽ എത്തിയ ഇവർ സ്നേഹഭവനം റോഡിലേക്ക് നീങ്ങുകയും അവിടെവച്ച് ഇത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ചെയ്തു.

ALSO READ:മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ സംഘം എംഡിഎംഎ കേസിൽ അറസ്റ്റിൽ

അമ്മയെ വിളിച്ച് എന്തോ അനാവശ്യം പറഞ്ഞതിനെ കുറിച്ചായിരുന്നു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായത്. അതിനിടയിൽ കത്തിക്കെടാ എന്ന് പറഞ്ഞ് കുപ്പി തുറന്ന് പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ച് എന്നാണ് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പോലീസിനെ നൽകുന്ന വിവരം. തുടർന്ന് അരുണിന്റെ ഷർട്ടിനകത്തൂടെ തീ താഴേക്ക് ഒഴുകിത്തുട്ങി. ഇതിനിടയിൽ വിഷ്ണു പലപ്രാവശ്യം ലൈറ്റർ ഓഫ് ആക്കുകയും ഓൺ ആക്കുകയും ചെയ്തുവങ്കിലും കത്തിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. തീ ആളിക്കത്തിയതോടെ എല്ലാവരും ചേർന്ന് കെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗീവർഗീസും പ്രഫുലും ചേർന്നാണ് ആംബുലൻസ് വിളിച്ച് അരുണിനെയും വിഷ്ണുവിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും ജിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. അതേസമയം ഇവർ ഉറ്റസുഹൃത്തുക്കളായാണ് നാട്ടുകാർക്കിടയിൽ കാണപ്പെട്ടിരുന്നത്. ജിഷ്ണു കാരവൻ വാങ്ങി സിനിമാരംഗത്തെ ഓട്ടങ്ങളുമായി കഴിയുന്നതിനിടയിലാണ് ഏതാനും മാസം മുമ്പ് ഗൾഫിലേക്ക് പോയത് തുടർന്ന് ഞായറാഴ്ചയാണ് രണ്ടുമക്കളുമായി നാട്ടിൽ തിരിച്ചെത്തിയിരുന്നത്. കൃത്യവുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ ആയ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY

A young man was burned to death by a friend who doused him with petrol in Ernakulam. The deceased has been identified as 31-year-old Arun Prakash from Kakkad Pothakunnal. He passed away while undergoing treatment in the Intensive Care Unit at Kottayam Government Medical College. The incident occurred early Thursday morning on Sneha Bhavan Road in Piravom.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട