Kollam- Kottayam Memu Service: യാത്രക്കാർക്ക് നിരാശ! കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല
Kollam- Kottayam Memu Service Update: നിലവിൽ കൊല്ലം- കോട്ടയം വഴി സ്ഥിമായി യാത്ര ചെയ്യുന്ന നിരവധിപേരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്. ഈ മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരിൽ നിന്നും യാത്രാ സംഘടനകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചയെത്തുടർന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.
തിരുവനന്തപുരം: കൊല്ലം-കോട്ടയം മെമു ട്രെയിൻ (Kollam-Kottayam MEMU Service) എറണാകുളം വരെ നീട്ടുമെന്ന പ്രഖ്യാപനം പിൻവലിച്ച് റെയിൽവേ. സ്ഥിരം യാത്രക്കാരുടെയും പാസഞ്ചർ അസോസിയേഷനുകളുടെയും നീണ്ടകാലത്തെ ആവശ്യത്തിന് തിരിച്ചടിയായി ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം. കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കൊല്ലം- കോട്ടയം 66315- 66316 ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ താത്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നിലവിൽ കൊല്ലം- കോട്ടയം വഴി സ്ഥിമായി യാത്ര ചെയ്യുന്ന നിരവധിപേരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്. ഈ മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരിൽ നിന്നും യാത്രാ സംഘടനകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചയെത്തുടർന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.
ALSO READ: കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലാരിവട്ടത്ത് ഗതാഗതനിയന്ത്രണം
വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് എറണാകുളം- കോട്ടയം- കൊല്ലം വഴിയിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചത്. എന്നാൽ ഈ ആവശ്യത്തിന് പരിഹാരമായി നിലവിൽ കൊല്ലം- കോട്ടയം വഴി സർവീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് എംപി അറിയിച്ചു.
ദീപാവലി സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ
ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി റെയിൽവേ. നവംബർ 6ന് (ഇന്ന്) ആണ് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച (നാളെ) രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തിച്ചേരും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.
സ്പെഷ്യൽ ട്രെയിനിൽ ആകെ 21 കോച്ചുകളാണ് ഉണ്ടാവുക. ഒരു എസി 2-ടയ കോച്ച്, 5 എസി 3-ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച് , 5 ജനറൽ ക്ലാസ് കോച്ചുകൾ, 2 ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകൾ (ഭിന്നശേഷി സൗഹൃദ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ) എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. വൈറ്റ്‌ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി, തിരുവനന്തപുരം നോർത്ത് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
English Summary:
Southern Railway officially rejects the extension proposal for the Kollam–Kottayam MEMU train to Ernakulam, citing track capacity and platform constraints. Check out the complete operational report and passenger updates here.