Special Train: യാത്രാ ദുരിതം മാറുമോ? കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
Special Train Services For Kerala: ആറു സ്പെഷ്യൽ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. നാഗർകോവിൽ, മംഗളൂരു, ഹൈദരാബാദ്, നാന്ദേഡ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. സീസണിലെ യാത്രാ തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.
തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര – ശബരിമല തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. സീസണിലെ യാത്രാ തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ആറു സ്പെഷ്യൽ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. നാഗർകോവിൽ, മംഗളൂരു, ഹൈദരാബാദ്, നാന്ദേഡ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിനുകൾ ഏതെല്ലാം?
നാഗർകോവിൽ – മഡ്ഗാവ് (ഗോവ) – നാഗർകോവിൽ വീക്ക്‌ലി സ്പെഷ്യൽ (06083/06084): നാഗർകോവിൽ ജംഗ്ഷനിൽ നിന്നും ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ സർവീസ് നടത്തുന്നതാണ്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ
മംഗളൂരു ജങ്ഷൻ – തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ (06041/06042): മംഗളൂരു ജംഗ്ഷനിൽ നിന്നും ഡിസംബർ ഏഴ്, 14, 21, 28, ജനുവരി നാല്, 11, 18 തീയതികളിൽ സർവീസ് നടത്തും. കോട്ടയം വഴിയാണ് സർവീസ്.
സിർപൂർ കാഗസ്‌നഗർ – കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് (07117/07118): തെലങ്കാനയിലെ സിർപൂർ കാഗസ്‌നഗറിൽ നിന്നും ഡിസംബർ 13-ന് പുറപ്പെടുന്നു. വിജയവാഡ, തിരുപ്പതി, കാട്പാടി, സേലം, ഈറോഡ്, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപുള്ളത്.
ALSO READ: സ്പെഷ്യൽ ട്രെയിൻ ഇതാ എത്തുന്നു; 18 സ്റ്റോപ്പുകൾ, സമയവും തീയതിയുമറിയാം
ചർലപ്പള്ളി – കൊല്ലം – ചർലപ്പള്ളി എക്സ്പ്രസ് (07119/07120): ചർലപ്പള്ളിയിൽ നിന്നും ഡിസംബർ 17, 31 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 10.30-ന് പുറപ്പെടുന്നു. സിക്കന്ദരാബാദ്, റായ്ച്ചൂർ, ഗുന്തക്കൽ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി സർവീസ് നടത്തുന്നു.
ചർലപ്പള്ളി – കൊല്ലം – ചർലപ്പള്ളി സ്പെഷ്യൽ (വാറങ്കൽ, വിജയവാഡ വഴി) (07121/07122): ചർലപ്പള്ളിയിൽ നിന്നും ഡിസംബർ 20-ന് (ശനിയാഴ്ച) രാവിലെ 11.15-നാണ് യാത്ര തുടങ്ങുന്നത്. വാറങ്കൽ, വിജയവാഡ, നെല്ലൂർ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി സർവീസ് നടത്തുന്നു.
ഹസൂർ സാഹിബ് നാന്ദേഡ് – കൊല്ലം – ചർലപ്പള്ളി സ്പെഷ്യൽ (07123/07124): നാന്ദേഡിൽ നിന്നും ഡിസംബർ 24-ന് (ബുധനാഴ്ച) പുലർച്ചെ 04.25-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00-ന് കൊല്ലത്തെത്തും. നിസാമാബാദ്, കരിംനഗർ, വാറങ്കൽ, വിജയവാഡ, തിരുപ്പതി, കാട്പാടി, സേലം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി സർവീസ് നടത്തുന്നു.