Naveen Babu Death: നവീന്‍ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം
Naveen Babu Death Case to CBI:സിപിഎമ്മിന്റെ ഭരണകാലത്ത് ഏറെ വിവാദമായ സംഭവമായിരുന്നു നവീൻ ബാബു മരണപ്പെട്ടത്. മാത്രമല്ല യുഡിഎഫ് സർക്കാർ ആദ്യമായി സിബിഐയ്ക്ക് വിടുന്ന കേസും ഇത് തന്നെയാണ്. കേരള പോലീസിന്റെ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് നീക്കം. മാത്രമല്ല കേസ് സിബിഐക്ക് വിടണമെന്ന്...........
കണ്ണൂർ: എഡിഎം ആയിരുന്ന കെ നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കുടുംബം മുന്നോട്ടുവെച്ച ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു. കൂടാതെ മൂത്തമകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകും. അന്വേഷണത്തിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്ന് ഉണ്ടാകും എന്നാണ് സൂചന.
സിപിഎമ്മിന്റെ ഭരണകാലത്ത് ഏറെ വിവാദമായ സംഭവമായിരുന്നു നവീൻ ബാബു മരണപ്പെട്ടത്. മാത്രമല്ല യുഡിഎഫ് സർക്കാർ ആദ്യമായി സിബിഐയ്ക്ക് വിടുന്ന കേസും ഇത് തന്നെയാണ്. കേരള പോലീസിന്റെ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് നീക്കം. മാത്രമല്ല കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യവും ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം കുടുംബ മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം മറക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്.
ALSO READ:സ്റ്റിക്കറോ ലൈറ്റൊ എന്താണ് വെച്ചാൽ ആകാം; മോഡിഫിക്കേഷന് സമ്മതം മൂളി MVD
ഇനി കേസ് അന്വേഷിച്ച് തീരുമാനത്തിലെത്തേണ്ടത് സിബിഐ ആണ്. സിബിഐയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ പോകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യഘട്ടത്തിൽ അന്വേഷണം ശരിയായ രീതിയിൽ അല്ല മുന്നോട്ടുപോയത് എന്നും പിന്നീട് അത് സംഭവിച്ചിട്ടില്ല എന്നാണ് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരിച്ചു. രണ്ടുവർഷം മുമ്പ് അതായത് 2024 ഒക്ടോബർ 15നാണ് കണ്ണൂർ ജില്ലയിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിപി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത്
കണ്ണൂർ കലക്ടറേറ്റിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചായിരുന്നു അന്ന് പിപി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇത് നവീൻ ബാബുവിനെ മാനസികമായി തളർത്തിയിരുന്നതാണ് റിപ്പോർട്ട്. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പിന്നീട് കോടതിയെ സമീപിച്ചു. 13 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ട് കേസിൽ തുടരന്വേഷണം റിപ്പോർട്ട് കണ്ണൂർ ടൗൺ പോലീസ് കോടതി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യ മാത്രമാണ് പ്രതിയായിട്ടുള്ളത്. യാത്രയയപ്പ് യോഗത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിറകുകയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. വിവാദമായ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെയാണ് പി പി വന്നത് എന്ന ആരോപണം ഉയർന്നിരുന്നു. അന്ന് തനിക്ക് കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റിൽ നിന്നും ഇറങ്ങിയത്.
ENGLISH SUMMARY
The investigation into the suicide of former ADM K Naveen Babu has been handed over to the CBI. The decision was taken in a cabinet meeting. The state government has accepted the demand put forward by the family. In addition, the elder daughter Niranjana will be given a dependent position.