Snakebite death: തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചു: ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്
Investigation Report Blames Doctor for Child's Death: കൃത്യസമയത്ത് ആന്റിവനും നൽകാത്തത് ആണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഇപ്പോൾ നടന്ന അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സമയത്ത് ആശുപത്രിയിൽ ആന്റീവനം ഇല്ലെന്നാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞിരുന്നത്.
തൃശ്ശൂർ: പാമ്പുകടിയേറ്റ് മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. നാളെ സ്വദേശി ബിനോയിയുടെ മകൾ അവ്റിൻറെ മരണത്തിലാണ് നിർണായകമായ ഈ കണ്ടെത്തൽ നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റ കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിലും ആന്റിവനും കുത്തിവെപ്പ് നടത്താതെ സമയം കളഞ്ഞതും ആണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2021 മാർച്ച് 24-നാണ് മൂന്നുവയസ്സുകാരി അവ്റിൻ പാമ്പുകടിയേറ്റു മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കോക്കാച്ചി കടിച്ചെന്ന് കുട്ടി മുത്തശ്ശിയോട് മുത്തശ്ശനോടും പറഞ്ഞു. ഉടൻതന്നെ കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ടിക്കറ്റ് എടുത്ത് കാത്തിരിക്കേണ്ടി വന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. പാമ്പുകടിക്കുന്ന സംശയമുണ്ടെന്ന് അറിയിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ അടിയന്തരമായി പരിശോധിക്കനോ ആന്റിവനം നൽകാനോ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. പിന്നീട് കുട്ടിയുടെ നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
കൃത്യസമയത്ത് ആന്റിവനും നൽകാത്തത് ആണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഇപ്പോൾ നടന്ന അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സമയത്ത് ആശുപത്രിയിൽ ആന്റീവനം ഇല്ലെന്നാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ വിവരാവകാശ നിയമപ്രകാരം കുടുംബം അന്വേഷിച്ചപ്പോൾ ആ സമയത്ത് ആശുപത്രിയിൽ ആന്റിവനം സ്റ്റോക്ക് ഉണ്ടായിരുന്നതായി മറുപടി ലഭിച്ചു. ഇതോടെയാണ് കുടുംബം പരാതിയുമായി മുന്നോട്ടു പോയത്. അന്വേഷണത്തിൽ ഡ്യൂട്ടി നേഴ്സ് ഉൾപ്പെടെയുള്ളവരും ഡോക്ടർക്കെതിരെ മുടി നൽകിയിട്ടുണ്ട്.