AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC: ടിക്കറ്റ് വരുമാനത്തിൽ ചരിത്രത്തിലാദ്യമായി 10 കോടി ക്ലബിൽ; കെഎസ്ആർടിസി പഴയ കെഎസ്ആർടിസിയല്ല

KSRTC Ticket Revenue Record: കെഎസ്ആർടിസി ടിക്കറ്റ് കളക്ഷനിൽ സർവകാല റെക്കോർഡ്. ഈ മാസം 15ന് 10 കോടി രൂപയ്ക്ക് മുകളിൽ ടിക്കറ്റ് വരുമാനമാണ് കെഎസ്ആർടിസി നേടിയത്.

KSRTC: ടിക്കറ്റ് വരുമാനത്തിൽ ചരിത്രത്തിലാദ്യമായി 10 കോടി ക്ലബിൽ; കെഎസ്ആർടിസി പഴയ കെഎസ്ആർടിസിയല്ല
കെഎസ്ആർടിസിImage Credit source: Social Media
abdul-basith
Abdul Basith | Updated On: 16 Dec 2025 15:04 PM

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിയ്ക്ക് സർവകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ ടിക്കറ്റ് കളക്ഷനായി 10 കോടി രൂപയിലധികം നേടാൻ കെഎസ്ആർടിസിയ്ക്ക് സാധിച്ചു. ഈ മാസം 15ന്, തിങ്കളാഴ്ച കെഎസ്ആർടിസി ടിക്കറ്റ് വരുമാനമായി നേടിയത് 10.77 കോടി രൂപയാണ്. ടിക്കറ്റിതര വരുമാനമായി 0.76 കോടി രൂപയും നേടി. ഇതോടെ തിങ്കളാഴ്ചയിലെ കെഎസ്ആർടിസിയുടെ ആകെ വരുമാനം 11.53 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ ദിവസം കെഎസ്ആർടിസിയുടെ വിക്കറ്റ് വരുമാനം 8.57 രൂപയായിരുന്നു എന്ന് മാനേജിങ് ഡയറക്ടര്‍ ഡോക്ടർ പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിൽ വർധന വരുത്താതെ, പ്രവർത്തനം മെച്ചപ്പെടുത്തിയാണ് കെഎസ്ആർടിസി ഈ ലക്ഷ്യത്തിലെത്തിയത്. ജീവനക്കാരുടെയും ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് കെഎസ്ആർടിസിയ്ക്ക് മികച്ച വരുമാനം നേടാൻ സാധ്യമായത്. പുതിയ ബസുകൾക്കും സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങൾക്കും വൻ സ്വീകാര്യത ലഭിച്ചു. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Kochi: കൊച്ചിക്കാർ ഇനി ഗതാ​ഗത കുരുക്കിൽ വലയേണ്ട; ഫ്ലൈ ഓവറുകളും എലിവേറ്റഡ് റോഡുകളും ഉടൻ!

മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റിൽ എത്തുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങൾ ഗുണകരമായിട്ടുണ്ട്. ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും വരുമാനം വര്‍ദ്ധിക്കുന്നതിൽ പ്രധാന കാരണമായിട്ടുണ്ടെന്നും പ്രമോജ് ശങ്കര്‍ വിശദീകരിച്ചു.