AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Surendran: കേരള ബിജെപിയെ നയിക്കാൻ വീണ്ടും കെ സുരേന്ദ്രൻ; സംസ്ഥാന- ജില്ലാ നേതൃനിരയിൽ മാറ്റമുണ്ടാകും

K Surendran: കൊച്ചിയിൽ ചേർന്ന് ആർഎസ്എസ്- ബിജെപി സംയുക്ത യോ​ഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷാണ് തീരുമാനം അറിയിച്ചത്.

K Surendran: കേരള ബിജെപിയെ നയിക്കാൻ വീണ്ടും കെ സുരേന്ദ്രൻ; സംസ്ഥാന- ജില്ലാ നേതൃനിരയിൽ മാറ്റമുണ്ടാകും
Image Credit: K Surendran Facebook Pagejh
Athira CA
Athira CA | Updated On: 10 Oct 2024 | 10:18 PM

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. 2025-ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ബിജെപി നേരിടുക. കൊച്ചിയിൽ ചേർന്ന് ആർഎസ്എസ്- ബിജെപി സംയുക്ത യോ​ഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷാണ് തീരുമാനം അറിയിച്ചത്. സംസ്ഥാന- ജില്ലാ നേതൃതലത്തിൽ മാറ്റമുണ്ടാകും.

ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് ചുമതലകളിൽ മാറ്റം ഉണ്ടാകും. ഇവരിൽ പല വ്യക്തികൾക്കും സ്ഥാനമാറ്റമുണ്ടാകും. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ച മുന്നേറ്റമാണ് സുരേന്ദ്രനെ വീണ്ടും അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോ​ഗമിക്കുകയാണ്. 10 ലക്ഷം വ്യക്തികൾ കേരളത്തിൽ ബിജെപി അം​ഗത്വമെടുത്തതും സുരേന്ദ്രന് നേട്ടമായി.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ടു കോർപ്പറേഷനുകളിലും നൂറുപഞ്ചായത്തുകളിലും ഭരണം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപിയിലൂടെ അക്കൗണ്ട് തുറക്കാനായതും വോട്ട് വിഹിതം 20 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ വീണ്ടും അദ്ധ്യക്ഷ കുപ്പായമണിയുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിലെത്തിയിരുന്നു. 11-ഓളം നിയമസഭാ മണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തിയതും വീണ്ടും ഒരു ടേം കൂടി നൽകാൻ കാരണമായി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023 ജൂലെെയിലാണ് സുരേന്ദ്രനോട് അദ്ധ്യക്ഷനായി തുടരാന്‍ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്. ജെ.പി നദ്ദ മാറി പുതിയ ദേശീയ അദ്ധ്യക്ഷൻ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാർ മാറുമ്പോള്‍ സുരേന്ദ്രനും മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ ഭരണം നേടാനാണ് നേതൃത്വത്തിന്റെ ശ്രമം.  100 പഞ്ചായത്തുകളിലും 20 മുനിസിപ്പാലിറ്റികളും ബിജെപിയുടെ ടാർ​ഗറ്റിലുണ്ട്. 2026-ൽ ഭരണം നേടാനുള്ള പരിശ്രമത്തിലാണ് ബിജെപി കേരളാ നേതൃത്വമെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംസ്ഥാന നേതൃനിരയിലും അഴിച്ചുപണി ഉണ്ടാകും. ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായതോടെ ജനറല്‍ സെക്രട്ടറി പദവി ഒഴിയും. പകരം തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തിന് ചുക്കാന്‍ പിടിച്ച ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ.അനീഷ് കുമാര്‍ ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന. 2020 ഫെബ്രുവരി 5-നാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷാനാകുന്നത്.