AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News : ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; മൂന്നര വയസുകരാനെ ചൂരൽ കൊണ്ട് ക്രൂരമായി തല്ലി അധ്യാപിക

LKG Student: വെെകിട്ട് കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരെ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Crime News : ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; മൂന്നര വയസുകരാനെ ചൂരൽ കൊണ്ട് ക്രൂരമായി തല്ലി അധ്യാപിക
Image Credits: Thai Liang Lim/E+/Getty Images
Athira CA
Athira CA | Updated On: 10 Oct 2024 | 07:17 PM

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ ക്രൂരമർദ്ദനത്തിനിടയാക്കിയ അധ്യാപിക അറസ്റ്റിൽ. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിന്റെ പേരിലാണ് കുട്ടിയെ ചൂരൽ കൊണ്ട് മർദ്ദിച്ചത്.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. ഉത്തരം പറയാത്തതിനെ തുടർന്നാണ് കുട്ടിയുടെ പുറത്ത് അധ്യാപിക ചൂരൽ കൊണ്ട് അടിച്ചത്. വെെകിട്ട് കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരെ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് നടപടി. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു.