Kaipamangalam Accident: കയ്പമംഗലം അപകടത്തിന് പിന്നിൽ ലഹരിയോ? നിര്‍ണ്ണായ വഴിത്തിരിവായി ഫോറന്‍സിക് റിപ്പോര്‍ട്ട്
Kaipamangalam Accident Update: ഇവര്‍ രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ മരിച്ച ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായും, എന്നാല്‍ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് അപകട കാരണമെന്ന് അന്തിമമായി പറയാനാകില്ലെന്നും മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കര്‍ പറഞ്ഞു.

Kaipamangalam Accident
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സൂചന. വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് വാഹനമോടിച്ചത്. രക്തസാമ്പിളുകള്‍ വിശദമായി പരിശോധിക്കാന്‍ കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചിരുന്നു. ഇവര്‍ രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ മരിച്ച ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായും, എന്നാല്‍ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് അപകട കാരണമെന്ന് അന്തിമമായി പറയാനാകില്ലെന്നും മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കര്‍ പറഞ്ഞു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് അറസ്റ്റിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വണ്ടി ദേശീയപാതയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടകാരണമെന്നും, വഴിയില്‍ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതും അപകടകാരണമായെന്നും സംശയിക്കുന്നു. കയ്പമംഗലം പനമ്പിക്കുന്ന സെന്ററിലെ മേല്‍പ്പാലം കടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ദിണ്ടിഗല്‍ പിഎസ്എന്‍എ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്.
Also Read: ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
വാഹനത്തിന് അമിത വേഗത
അപകടത്തിന് മുമ്പ് വാഹനം അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നതായി ദേശീയപാത അതോറിറ്റി ആരോപിച്ചു. ട്രക്ക് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായി പ്രാഥമിക സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതായും അതോറിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അപകടത്തില്‍ അതോറിറ്റി അനുശോചിച്ചു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കിയ സെല്‍റ്റോസ് കാര്‍, നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥലത്ത് സമഗ്രമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നുവെന്നാണ് അതോറിറ്റി പറയുന്നത്.
ലോക്കല്‍ പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രോജക്ട് സംഘം സ്ഥലത്തെത്തി അധിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും, കൂടുതല്‍ ബാരിക്കേഡിങ് ഏര്‍പ്പെടുത്തുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. ആറു പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. രണ്ട് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary
A forensic report has revealed that students involved in the Kaipamangalam accident in Thrissur had consumed drugs. The fatal crash occurred when their car collided with a container lorry on the national highway. Three college students lost their lives in the tragic incident, while two others sustained severe injuries. Police have expanded their investigation to trace the source of the illicit substances used by the youths.