Nithin Raj Death: “പുഴുത്ത പട്ടിയെന്ന് ആക്ഷേപിച്ചു, നിതിൻ നേരിട്ടത് കടുത്ത അധിക്ഷേപം”; ആരോപണവുമായി കുടുംബം

Anjarakandy Dental Student Nithin Raj Death: നിതിൻ അനുഭവിച്ചത് അതിക്രൂരമായ അധിക്ഷേപമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയും നിറവും പറഞ്ഞ് നിരന്തരം അവനെ ക്രൂരമായി അധിക്ഷേപിച്ചു. അതിൻ്റെ പേരിൽ പുഴുത്ത പട്ടിയെന്ന് വിളിച്ചു. ആ ക്ലാസിലെ മറ്റ് കുട്ടികളോടും ഇങ്ങനെ തന്നെയാണ്. പ്രിൻസിപ്പലിന് പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

Nithin Raj Death: പുഴുത്ത പട്ടിയെന്ന് ആക്ഷേപിച്ചു, നിതിൻ നേരിട്ടത് കടുത്ത അധിക്ഷേപം; ആരോപണവുമായി കുടുംബം

മരണപ്പെട്ട വിദ്യാർത്ഥി നിതിൻ രാജ്

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:41 PM

കണ്ണൂർ: അഞ്ചരകണ്ടിയിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ്റെ (Nithin Raj Death) മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് നിരന്തരം നിതിനെ അധ്യാപകർ അധിക്ഷേപിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പ്രിൻസിപ്പലിനോട് അടക്കം പലതവണ പരാതിപ്പെട്ടിട്ടും ഒരും നടപടിയും ഉണ്ടായില്ലെന്നും നിതിൻ്റെ സഹോദരി പറയുന്നു.

നിതിൻ അനുഭവിച്ചത് അതിക്രൂരമായ അധിക്ഷേപമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയും നിറവും പറഞ്ഞ് നിരന്തരം അവനെ ക്രൂരമായി അധിക്ഷേപിച്ചു. അതിൻ്റെ പേരിൽ പുഴുത്ത പട്ടിയെന്ന് വിളിച്ചു. പ്രിൻസിപ്പലിന് പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരന്തരമായ അധിക്ഷേപത്തെ തുടർന്നാണ് അവൻ ജീവനൊടുക്കിയതെന്നും കുടുംബം മാധ്യമങ്ങളോടെ പറഞ്ഞു. തിരുവനന്തപുരത്തെ ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.

ALSO READ: ശരീരസൗന്ദര്യ ജേതാക്കളുടെ പോലീസ് നിയമനത്തിൽ തിരിച്ചടി; ഒരാൾ പരാജയപ്പെട്ടു

നിതിൻ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ ‘’പട്ടിയെപ്പോലെയാണ് എന്നൊക്കെ അവൻ്റെ എച്ച്ഒഡി അവനോട് പറഞ്ഞിട്ടുണ്ട്. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപിച്ചിട്ടുണ്ട്. ക്ലാസിലെ എല്ലാ വിദ്യാർത്ഥികളോടും അയാൾ ഇങ്ങനെയാണ് പെരുമാറുന്നത്. കുട്ടികളെ ടാർ‌​ഗറ്റ് ചെയ്താണ് അയാൾ നടക്കുന്നത്. പുഴുത്ത പട്ടി, പേപ്പട്ടി എന്നൊക്കെ വിളിക്കും. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കും. വായിക്കാനും എഴുതാനും അറിഞ്ഞൂടേടാ, നീ എവിടെയാ പഠിച്ചത് എന്നടക്കം ചോദിച്ചിട്ടുണ്ട്.

അവനെഴുതിയ പേപ്പർ കൊടുത്തിട്ടാണ്

കൂടെ പഠിച്ചിരുന്ന മറ്റ് വിദ്യാർത്ഥികളും കൈയിൽ അവനെഴുതിയ പേപ്പർ കൊടുത്തിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഇത് കേട്ട് പിള്ളേര് ചിരിക്കണം. ചിരിക്കാത്ത കുട്ടികളെ അയാൾ അടിക്കും. ആ ക്ലാസിലെ മറ്റ് കുട്ടികളോടും ഇങ്ങനെ തന്നെയാണ്. തലേദിവസം വീഡിയോ കോൾ ചെയ്തപ്പോൾ അവന് കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. പഠിക്കുന്ന സ്ഥലത്ത് നിന്നല്ല, മെഡിക്കൽ കോളേജിൽ നിന്നാണ് താഴേയ്ക്ക് വീണത്. അവിടെ പോകേണ്ട സാഹചര്യമില്ല. കാല് തട്ടി വീണു എന്ന് പറഞ്ഞ് അവൻ്റെ ഒരു ഫ്രണ്ടാണ് വിളിച്ചു പറഞ്ഞത്.” സഹോദരി നികിത പറഞ്ഞു.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ