AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Body builder Recruitment: ശരീരസൗന്ദര്യ ജേതാക്കളുടെ പോലീസ് നിയമനത്തിൽ തിരിച്ചടി; ഒരാൾ പരാജയപ്പെട്ടു

Body builder Recruitment: ഇയാളുടെ പരന്ന പാദമാണ് ചേനയിൽ എടുക്കുന്നതിൽ അയോഗ്യതയായി മെഡിക്കൽ ബോർഡ് കണ്ടെത്തിയത്. നേരത്തെ നടത്തിയ കായിക പരിശോധനയിലും ഇരുവരും പരാജയപ്പെട്ടതാണ്. ഇതിനെ തുടർന്ന് കായിക ക്ഷമത പരിശോധന ഒഴിവാക്കിയാണ് ഇരുവരെയും സേനയിൽ എടുക്കാനായി തീരുമാനമെടുത്തിരുന്നത്. ശരീര സൗന്ദര്യമത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച വിജയം നേടിയതായിരുന്നു.....

Body builder Recruitment: ശരീരസൗന്ദര്യ ജേതാക്കളുടെ പോലീസ് നിയമനത്തിൽ തിരിച്ചടി; ഒരാൾ പരാജയപ്പെട്ടു
Kerala Police body builders recruitmentImage Credit source: Getty Images, Kerala police facebook
Ashli C
Ashli C | Published: 12 Apr 2026 | 08:47 AM

തിരുവനന്തപുരം: ശരീരസൗന്ദര്യമത്സര വിജയികളെ സംസ്ഥാന പോലീസ് ഇൻസ്പെക്ടറായി നിയമിക്കാനുള്ള സർക്കാർ നീക്കം വീണ്ടും പാളി. ഒരാൾ വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. സർക്കാരിന്റെ അവസാന കാലത്ത് നിരവധി എതിർപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഇടത് അനുഭാവികൾ കൂടിയായ ചിത്തരേശ് നടേശനെയും ഷിനു ചൊവ്വയെയും കേരള പോലീസിൽ ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഇവരിൽ ചിത്തരേശ് നടേശനാണ് മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടത്.

ഇയാളുടെ പരന്ന പാതമാണ് അയോഗ്യതയായി മെഡിക്കൽ ബോർഡ് കണ്ടെത്തിയത്. അതേസമയം ഷിനു ചൊവ്വ ടെസ്റ്റിൽ വിജയിച്ചതായും റിപ്പോർട്ട്. നേരത്തെ നടത്തിയ കായികക്ഷമത പരിശോധനയിൽ ഇരുവരും പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കായികക്ഷമത പരിശോധന ഒഴിവാക്കിയാണ് ഇരുവരെയും സേനയിൽ എടുക്കാനായി തീരുമാനമെടുത്തത്. ശരീര സൗന്ദര്യമത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ ആയിരുന്നു ഇതുവരെയും നിയമിക്കുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

ALSO READ:മലപ്പുറത്തെ സ്ട്രോങ്ങ് റൂം തുറക്കാൻ നിർദ്ദേശിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ജില്ലാ കളക്ടർ

എന്നാൽ ഇവരുടെ നിയമത്തിനെതിരെ മറ്റ് ഉദ്യോഗാർത്ഥികളും കോടതിയെ സമീപിച്ചിരുന്നു. ഇവയെല്ലാം മറികടന്നാണ് കഴിഞ്ഞമാസം ഇരുവർക്കും നിയമനം നൽകിയത്. പരിശീലനം നൽകുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഒരാൾ ഇതിൽ പരാജയപ്പെട്ടത്. പരിശോധനയിൽ പരാജയപ്പെട്ട വിവരം സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിക്കും. സാധാരണയായി ഒളിമ്പിക്സ് ദേശീയ ഗെയിംസ് എന്നിവയിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് സാധാരണ സ്പോർട്സ് കോട്ട വഴി നിയമനം നൽകാറുള്ളത്. ഇതിനുള്ള പട്ടികയിൽ ശരീര സൗന്ദര്യമത്സരം ഉൾപ്പെട്ടിട്ടില്ല എന്നതാണ് സർക്കാരിന് ഏറെ വിവാദത്തിന് കാരണമായത്.

Follow Us