BDS Student Death: നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് കടമെടുത്തെന്ന് പോലീസ്, അധ്യാപകരെ പ്രതിചേർത്തു

Kannur BDS Student Nithin Raj Death Case: നിതിൻ രാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണും പരിശോധിച്ചു. ഇനി മുറിയിലുള്ളവരുടെയും ഹോസ്റ്റലിലുള്ളവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിലേക്ക് നയിച്ച കാര്യമാണ് അറിയേണ്ടതെന്നും പോലീസ് പറഞ്ഞു.

BDS Student Death: നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് കടമെടുത്തെന്ന് പോലീസ്, അധ്യാപകരെ പ്രതിചേർത്തു

നിതിൻ രാജ്

Published: 

13 Apr 2026 | 07:03 AM

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിതിൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നതായി പോലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് സൈബർ സെല്ലിന്റെ വി​ദ​ഗ്ധ സംഘമുൾപ്പെടെ ഏഴം​ഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചു. കേസിൽ അധ്യാപകരെ പ്രതിചേർത്തതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

ആരോപണം ഉന്നയിക്കപ്പെട്ട ഡോ. എം.കെ റാം, സം​ഗീത എന്നിവരടക്കം മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ആത്മഹത്യപ്രേരണം കുറ്റം ചുമത്തി. എസ്.സി, എസ്.ടി അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ നിതിൻ രാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണും പരിശോധിച്ചു. ഇനി മുറിയിലുള്ളവരുടെയും ഹോസ്റ്റലിലുള്ളവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിലേക്ക് നയിച്ച കാര്യമാണ് അറിയേണ്ടതെന്നും കമ്മീഷണർ പറഞ്ഞു.

ALSO READ: നിതിൻ രാജിന്റെ വീട്ടിൽ ഒരു വിദ്യാർഥിപോലും വന്നില്ല, പോകരുത് എന്ന് മാനേജ്മെന്റിന്റെ കർശന നിർദേശമെന്ന് വി ശിവൻകുട്ടി

അതേസമയം, നിതിൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൈബർ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ – ജനുവരി മാസത്തിലാണ് പണമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ലോൺ ഏജൻസി നിരന്തരം വിളിച്ചിരുന്നു.

കോളേജിലെ അധ്യാപികയ്ക്കും നിരന്തരം കോളുകൾ വന്നിരുന്നതായി സൈബർ അന്വേഷണത്തിലൂടെ മനസ്സിലായി. ലോൺ എടുക്കുമ്പോൾ‌ ഏജൻസി സ്വമേധയാ കോൺടാക്ട് അക്സസ് ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങനെയാകും അധ്യാപികയുടെ നമ്പർ ലഭിച്ചതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

Follow Us
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
വിഷുവിന് കണി വെക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം