AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pay Revision: ശമ്പള പരിഷ്കരണം പരിഗണനയിൽ; ലീവ് സറണ്ടറിലും മെഡിസെപ്പിലും നിർണായക നീക്കം

Kerala Government Employees Pay Revision Under Consideration: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മരവിപ്പിച്ചിരുന്ന ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ശക്തമായി ഉന്നയിച്ചിരുന്നു. നിലവിലെ മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ആശുപത്രികളെയും ചികിത്സാ ആനുകൂല്യങ്ങളെയും ഉൾപ്പെടുത്തി പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്.

Pay Revision: ശമ്പള പരിഷ്കരണം പരിഗണനയിൽ; ലീവ് സറണ്ടറിലും മെഡിസെപ്പിലും നിർണായക നീക്കം
മുഖ്യമന്ത്രി വിഡി സതീശൻImage Credit source: PTI/ GettyImages
Nithya Vinu
Nithya Vinu | Updated On: 20 Nov 2026 | 09:10 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളായ ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുനഃസംഘടന, അടുത്ത ശമ്പള പരിഷ്കരണം എന്നിവ പരിഗണനയിലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 61-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മരവിപ്പിച്ചിരുന്ന ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ശക്തമായി ഉന്നയിച്ചിരുന്നു. നിലവിലെ മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ആശുപത്രികളെയും ചികിത്സാ ആനുകൂല്യങ്ങളെയും ഉൾപ്പെടുത്തി പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. ഇതിനൊപ്പം പുതിയ ശമ്പള പരിഷ്കരണ നടപടികളും സജീവ പരിഗണനയിലാണ്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. മെഡിസെപ്പ് പദ്ധതി ഉറപ്പായും പുനഃസംഘടിപ്പിക്കും. ശമ്പള പരിഷ്കരണവും സർക്കാർ പരിശോധിച്ച് വരികയാണ്. ഓരോ ഘട്ടത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ ആനുകൂല്യങ്ങളും അവകാശങ്ങളും പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.

ALSO READ: കളർഫുള്ളാകും! ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം; വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. അതുപോലെ, ജീവനക്കാരുടെയും പെൻഷൻകാരുടെയും പരാതികൾ പരിഹരിച്ച് മെഡിസെപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമായി പുനഃസംഘടിപ്പിക്കും. സംസ്ഥാന ജീവനക്കാരുടെ അടുത്ത ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളും പരിഗണനയിലുണ്ട്.

ബജറ്റിന് മുമ്പ് പ്രതീക്ഷിക്കാമോ?

അടുത്ത ബജറ്റിന് മുമ്പ് ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. ബജറ്റിലും പ്രഖ്യാപനങ്ങൾ വരും. സർക്കാറിന്‍റെ വരുമാനം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സമ്പദ്ഘടന മെച്ചപ്പെടുന്നതിന് അനുസരിച്ച് ജീവനക്കാർക്ക് ആനുകൂല്യങ്ങളും നൽകും. കുടിശിശ്ശികയുണ്ടായിരുന്ന ഗഡു ഡി.എ അനുവദിക്കാനായി.

ജി.എസ്​.ടി നടപ്പായശേഷം 28 ശതമാനമെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നികുതി വർധനവാണ് ഒക്ടോബർ മാസത്തിൽ കിട്ടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും നികുതി വർധിപ്പിക്കാതെയാണ് വരുമാനം ഉയർത്തിയത്.

കൂടാതെ, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫയൽ തീർപ്പാക്കലിന് സർക്കാർ ജീവനക്കാരുടെ പൂർണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫയൽ തീർപ്പാക്കുന്നതിനൊപ്പം തീരുമാനമെടുക്കാനുണ്ടായ കാലതാമസം സംബന്​ധിച്ച്​ പഠിച്ച്​ ഭരണപരമായ മാറ്റത്തിന്​ വേണ്ട നിർദ്ദേശങ്ങളും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണം. ജീവനക്കാതരുടെ കഴിവ്​ ഉപയോഗപ്പെടുത്തി രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടേറി​യറ്റ്​ കേരളത്തിൽ സൃഷ്ടിക്കുകയാണ്​ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala Chief Minister VD Satheesan has announced that the government is actively considering the restoration of leave surrender benefits for government employees. He also confirmed that the MEDISEP health insurance scheme will be revamped and that salary revision is under consideration.

Follow Us