Devansh Shourya Death: ദേവാൻഷ് ശൗര്യയുടെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും, മാനേജ്മെൻ്റിനെതിരെയും അന്വേഷണ വേണമെന്ന് കുടുംബം
Kannur Devansh shourya Death Case: അനസ്തീസ്യ നല‍്കിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. എരമം സ്വദേശികളായ സൂരജ്– വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാൻഷ്. മുഖത്തെ മുറിവിന് തുന്നലിടാനാണ് അനസ്തീസിയ നൽകിയതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. സംഭവം നടന്നതിന് പിന്നാലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ (Kannur Devansh shourya Death) മരണത്തിൽ അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബx ആവശ്യപ്പെടുന്നത്. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതേസമയം കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെൻറും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
പയ്യന്നൂർ ബേബി മെമ്മോറിയിൽ ആശുപത്രിയിൽ അനസ്തീസ്യ നല‍്കിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. എരമം സ്വദേശികളായ സൂരജ്– വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാൻഷ്. മുഖത്തെ മുറിവിന് തുന്നലിടാനാണ് അനസ്തീസിയ നൽകിയതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. സംഭവം നടന്നതിന് പിന്നാലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
വീണ് പരുക്കേറ്റതിനെ തുടർന്ന് ജൂലൈ അഞ്ചാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചുണ്ടിന് താഴെയും ചുണ്ടിലുമായി ചെറിയ രണ്ട് മുറിവുകൾ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. മാതമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ വച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷമാണ് പയ്യന്നൂരിലുള്ള ബേബി മെമ്മറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതായി കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് ജനിച്ച കുട്ടിയാണ് ദേവാൻഷ് ശൗര്യ.
സംഭവത്തിൽ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം കഴിഞ്ഞതിന് ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹവുമായി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനൊപ്പം, ശിശുരോഗ വിഭാഗം ഡോക്ടർ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് മാനേജ്മെന്റിന്റെ ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചത്.
കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ രേഖകളും ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിഎംഒയുടെ നിർദേശപ്രകാരം പുതിയ മെഡിക്കൽ ബോർഡും ഉടൻ രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. കുഞ്ഞിനെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ എത്തിയിട്ടില്ല. മൃതദേഹം അമ്മയുടെയും അച്ഛന്റെയും വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
English Summary:
Kannur Devansh shourya death case doctors to be questioned, family demands management also be probed. A one-year-old boy named Devansh Shaurya has passed away after giving anesthesia at Baby Memorial Hospital, Payyannur. The child was taken to the hospital for stitches on a minor facial injury sustained from a fall on July 5.