AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മൂക്കുത്തിക്കായി വൃദ്ധയെ കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; പാലക്കാട്ട് യുവാവ് കസ്റ്റഡിയിൽ

Elderly woman killed during robbery in Kozhinjampara: പാലക്കാട് കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനി സരസമ്മാളാൾ (66) മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടു. സംഭവത്തിൽ സമീപവാസികളായ ഉദയകുമാറിനെയും ഒരു 17 വയസുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. വയോധികയെ പ്രതിയുടെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കൊലപ്പെടുത്തി കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിക്കുകയും തുടർന്ന് അ‌വശിഷ്ടങ്ങൾ ചാക്കിലാക്കി കുഴിച്ചിടുകയുമായിരുന്നു.

മൂക്കുത്തിക്കായി വൃദ്ധയെ കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; പാലക്കാട്ട് യുവാവ് കസ്റ്റഡിയിൽ
Elderly Woman Killed During Robbery In KozhinjamparaImage Credit source: LEREXIS/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 11 Jul 2026 | 05:43 PM

പാലക്കാട്: കൊഴിഞ്ഞാമ്പാറയെ ഞെട്ടിച്ച് വയോധികയുടെ ക്രൂര കൊലപാതക വിവരങ്ങൾ പുറത്ത്. കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനി സരസമ്മാളാണ് (66) മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് പോലീസിന്റെ പിടിയിലായിട്ടുണ്ട്. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനും കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട സരസമ്മാൾക്ക് ആഭരണമെന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ​മൂക്കുത്തിയും കമ്മലും മാത്രമായിരുന്നു. ഇത് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.

മോഷണത്തിനായി അ‌തി ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആഭരണം കവരാനുള്ള ശ്രമത്തിനിടെ പ്രതികൾ വയോധികയെ കൊലപ്പെടുത്തുകയും തുടർന്ന് കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ച ശേഷം അ‌വശിഷ്ടങ്ങൾ ചാക്കിലാക്കി കുഴിച്ചുമൂടിയെന്നും ആണ് പുറത്തുവന്നിരിക്കുന്ന വിവരം. സംഭവത്തിൽ ആട്ടയാംപതി സ്വദേശിയായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി, നിരവധി മരണം

തമിഴ്നാട്ടിൽ നിന്നാണ് ഉദയകുമാറിനെയും പതിനേഴുകാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. വയോധികയെ പ്രതിയുടെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നിലത്തുവീണപ്പോള്‍ നെഞ്ചില്‍ ചവിട്ടി. മരണമുറപ്പിക്കാന്‍ പ്രതികള്‍ കൊടുവാള്‍ കൊണ്ട് വയോധികയുടെ കഴുത്തില്‍ വെട്ടി. പിന്നീട് മൃതദേഹം ശുചിമുറിയില്‍ ഇട്ട് കത്തിക്കുകയായിരുന്നു. പകുതി കത്തിയ നിലയിലുള്ള മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.

റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന വ്യാജേനെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും മൂക്കുത്തി മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായും പോലീസ് അറിയിച്ചു. ചാക്കിൽക്കെട്ടിയ നിലയിൽ സരസമ്മാളിൻറെ മൃതദേഹഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വീടിൻറെ പിൻഭാഗത്തുനിന്നാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാവുകയുള്ളൂ.

66 വസയുള്ള സരസമ്മാൾ തൊട്ടടുത്തുള്ള വേലന്താവളം പച്ചക്കറി ചന്തയിൽ പോയി അ‌വിടുന്ന് പച്ചക്കറി വാങ്ങി വിറ്റാണ് ജീവിച്ചിരുന്നത്. ഇവരുടെ മകൾ തമിഴ്നാട്ടിലായിരുന്നു താമസം, ഇടയ്ക്ക് മകളുടെ വീട്ടിൽ പോകാറുണ്ടായിരുന്നെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചുവരികയായിരുന്നു പതിവ്. അരുംകൊലയുടെ വിവരം പുറത്തറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പ്രതികൾ ലഹരിക്ക് അ‌ടിമകളാണ് എന്ന് നാട്ടുകാർ പറയുന്നു.

മകളുടെ മകൻ സരസമ്മാൾക്കായി ഭക്ഷണം നൽകാൻ എത്താറുണ്ടായിരുന്നു. 10-ാം തിയതി ചെറുമകൻ കാർത്തി ഭക്ഷണം നൽകാൻ എത്തുമ്പോൾ ഇവർ വീട്ടിലുണ്ടായിരുന്നു. 10ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2നും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് പോലീസ് നൽകുന്ന സൂചന. കേസിൽ കസ്റ്റഡിയിലുള്ള ഉദയകുമാറിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

English Summary

A woman named Sarasammalal (66), a native of Palakkad, Kozhinjampara, Vadakarapathi, Attayampathi, was killed during an attempted robbery. The police have taken Udayakumar, a resident of the area, and a 17-year-old boy into custody in the incident. Udayakumar is Sarasammal’s neighbor. The elderly woman was brought to the accused’s house, beaten to death on the head, and then burned in a drum in the bathroom. The remains were then buried in sacks.

Follow Us