AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kannur Police officer Death: പോലീസുകാരിയായ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു; ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് കുറ്റക്കാരൻ

Kannur Police officer Death Case: 2024 നവംബർ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദിവ്യശ്രീയെ രാജേഷ് കൊടുവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച അച്ഛനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ കേസ്.പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, കൊലപാതകം നടത്താനായി വീട്ടിൽ അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി...

Kannur Police officer Death: പോലീസുകാരിയായ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്നു; ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് കുറ്റക്കാരൻ
Divyasree, RajeshImage Credit source: Social Media
Ashli C
Ashli C | Published: 09 Apr 2026 | 11:09 AM

കണ്ണൂർ: തലശ്ശേരിയിൽ പോലീസുകാരിയായ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ എന്ന് കണ്ടെത്തി. വനിതാ സിവിൽപോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സൗഭാഗ്യത്തിൽ പി.ദിവ്യശ്രീയെ (38) ആണ് ഭർത്താവ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പെരളം കോഴുമ്മൽ കോട്ടൂൽ കുന്നുമ്മൽ രാജേഷ് (41) ആണ് സംഭവത്തിൽ പ്രതി.

പ്രതിയുടെ ശിക്ഷ വെള്ളിയാഴ്ച പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ ടി നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധിക്കും. ഭാര്യയായ ദിവ്യശ്രീയെ കൊലപ്പെടുത്തുകയും ഇത് കണ്ട് തടയാൻ ശ്രമിച്ച അച്ഛനെ ആക്രമിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരായ കേസ്. സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, കൊലപാതകം നടത്താനായി വീട്ടിൽ അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ALSO READ:എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐ പ്രവർത്തകൻ മരിച്ച നിലയിൽ

2024 നവംബർ 21നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദിവ്യശ്രീയെ രാജേഷ് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ആക്രമണത്തിനിടെ ദിവ്യശ്രീ ജീവൻ രക്ഷാർത്ഥം നിലവിളിക്കുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതി വീടിന്റെ ഗ്രിൽസിനും വെട്ടി. ശേഷം വരാന്തയിൽ പെട്രോൾ ഒഴിക്കുകയും ദിവ്യശ്രീയെ പലതവണ വെട്ടുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നവരുടെ അച്ഛൻ വാസുവിനെയും രാജേഷ് വെട്ടി.കൊലപാതകം നടത്തിയതിന് ശേഷം രാത്രി ബാറിൽ വച്ച് മദ്യപിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.

Follow Us