Kannur Ragging Case: ‘സീനിയേഴ്സിനെ ബഹുമാനിച്ചില്ല’; കണ്ണൂരിൽ പ്ലസ്‍വൺ വിദ്യാർത്ഥിയെ മർദിച്ചു, കൈ ചവിട്ടിയൊടിച്ചു
Kannur Ragging Incident: സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും പറഞ്ഞാണ് വിദ്യാർത്ഥിയെ സീനിയേഴ്സ് മര്‍ദ്ദിച്ചത്. മർദനത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്.

കണ്ണൂർ: കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടൽ മാറുംമുൻപ് സമാനസംഭവമാണ് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് വിധേയനാക്കിയെന്നാണ് പരാതി. കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും പറഞ്ഞാണ് വിദ്യാർത്ഥിയെ സീനിയേഴ്സ് മര്‍ദ്ദിച്ചത്. മർദനത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പരാതിക്കാർക്കെതിരെ കൊളവല്ലൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Also Read:പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം കൊല്ലത്ത്
അതേസമയം കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലുണ്ടായ റാഗിങ്ങ് കേസിൽ വിദ്യാർത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പിറന്നാൾ ആഘോഷിക്കാൻ പണം നൽകാത്തതിന്റെ പേരിലാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതെന്നാണ് മൊഴി. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ നൽകിയ മൊഴിയിൽ പറയുന്നത്.
പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പിറന്നാൾ ദിനത്തിൽ ചിലവ് ചോദിച്ച് എത്തിയപ്പെൾ നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മർദ്ദനം. ഇതിനു മുൻപ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.