AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Amoebic Meningoencephalitis Cases: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

47 Year Old Diagnosed With Amoebic Meningoencephalitis: മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസമായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലായിരുന്നു.

Kerala Amoebic Meningoencephalitis Cases: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Amoebic Meningoencephalitis Image Credit source: Social Media
Nandha Das
Nandha Das | Updated On: 22 Aug 2025 | 11:21 AM

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസമായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലായിരുന്നു.

വ്യാഴാഴ്ച നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് ഇയാൾ കണ്ണൂരിൽ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച ഭാഗത്തെ 80 വാര്‍ഡുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം, താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയിൽ സനൂപിൻ്റെ മകൾ അനയ രോഗബാധയെ തുടർന്ന് മരിച്ചത്. അനയയും സഹോദരങ്ങളും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തിൽ മൂന്നാഴ്ച മുൻപ് നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

ALSO READ: താമരശ്ശേരിയിലെ പെൺകുട്ടിയുടെ സഹോദരനും അമീബിക് മസ്തിഷ്കജ്വരം; ഇതോടെ രോഹബാധിതർ നാല്

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം സ്വദേശിയയായ 49കാരനും, ചേളാരി സ്വദേശിയയായ 11കാരിക്കും, ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ 38കാരനുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.