AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kiran Narayanan Kutty: ഗജവീരൻ കിരൺ നാരായണൻകുട്ടി ചെരിഞ്ഞു, മറ്റൊരു ആനതാരത്തിന് കൂടി വിട

Kiran Narayanankutty Death: പാലാ പുലിയന്നൂർ ആനയൂട്ടാണ് ആന പങ്കെടുത്ത ഏറ്റവും അവസാനത്തെ പരിപാടി

Kiran Narayanan Kutty: ഗജവീരൻ കിരൺ നാരായണൻകുട്ടി ചെരിഞ്ഞു,  മറ്റൊരു ആനതാരത്തിന് കൂടി വിട
Kiran Narayanan KuttyImage Credit source: facebook
arun-nair
Arun Nair | Updated On: 22 Aug 2025 10:41 AM

കോട്ടയം: അക്ഷരനഗരിയുടെ മറ്റൊരു ആനതാരം കൂടി വിടപറഞ്ഞു. ഗജവീരൻ കിരൺ നാരായണൻകുട്ടിയാണ് ചെരിഞ്ഞത്. ഒൻപതര അടിക്ക് മുകളിൽ അടുത്ത ഉയരമുള്ള ആനയാണ്. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു വിവരം.  പാലാ പുലിയന്നൂർ ആനയൂട്ടാണ് ആന പങ്കെടുത്ത ഏറ്റവും അവസാനത്തെ പരിപാടി.  എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡൻ്റ് കൂടിയായിരുന്നു എം മധുവിൻ്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി.

ബീഹാറാണ് സ്വദേശം, കേരളത്തിൽ തെക്കും- വടക്കും ജില്ലകളിലായി 100-ഒാളം പരിപാടികൾ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, നേർച്ചകൾക്കടക്കം എഴുന്നള്ളിപ്പിച്ചിരുന്ന ആനയാണിത്. നടൻ ജയസൂര്യ നായകനായെത്തിയ തൃശ്ശൂർപ്പൂരം എന്ന ചിത്രത്തിലും നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്. നാരായണൻകുട്ടിയുടെ വിയോഗം ആനപ്രേമികളെയും സങ്കടത്തിലാഴ്തത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആനപ്രേമികളെ സങ്കടത്തിലാഴ്തത്തി ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പനും ചെരിഞ്ഞത്.