AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ചെന്നിത്തല നയിക്കും; ഉപനായകനായി തരൂര്‍

Congress Election Campaign 2026: ബെന്നി ബഹ്‌നാന്‍ എംപിയെ പ്രകടനപത്രിക സമിതി ചെയര്‍മാനായും കൊടിക്കുന്നില്‍ സുരേഷിനെ സഹഅധ്യക്ഷനായും തെരഞ്ഞെടുത്തിട്ടുണ്ട്. ആകെ പത്ത് അംഗങ്ങളാണ് അധ്യക്ഷന്‍ ഉള്‍പ്പെടെ സമിതിയിലുള്ളത്.

Kerala Assembly Election 2026: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ചെന്നിത്തല നയിക്കും; ഉപനായകനായി തരൂര്‍
രമേശ് ചെന്നിത്തല, ശശി തരൂര്‍ Image Credit source: Social Media
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 02 Mar 2026 | 05:08 PM

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയും, കണ്‍വീനര്‍ ഷാഫി പറമ്പില്‍ എംപിയുമാണ്. മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്.

ബെന്നി ബഹ്‌നാന്‍ എംപിയെ പ്രകടനപത്രിക സമിതി ചെയര്‍മാനായും കൊടിക്കുന്നില്‍ സുരേഷിനെ സഹഅധ്യക്ഷനായും തെരഞ്ഞെടുത്തിട്ടുണ്ട്. ആകെ പത്ത് അംഗങ്ങളാണ് അധ്യക്ഷന്‍ ഉള്‍പ്പെടെ സമിതിയിലുള്ളത്. ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍ എംഎല്‍എ, സിആര്‍ മഹേഷ് എംഎല്‍എ, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

യുവാക്കളെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനായാണ് സമിതിയില്‍ ഷാഫി പറമ്പിലിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. എല്ലാ സാമുദായിക-മഹിള-യുവ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് സമിതി നിയോഗം.

Also Read: Shafi Parambil: എന്റെ പ്രിയ നേതാവാണ്, ഷാഫി ദേഷ്യത്തിൽ അല്ല പ്രതികരിച്ചത്; വീഡിയോകൾക്ക് മറുപടിയുമായി പ്രമോദ് കക്കട്ടിൽ

വിഷന്‍ 2026ന്റെ ഭാഗമായി വിപുലമായ പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചുമതല ബെന്നി ബെഹ്‌നാന്‍ അധ്യക്ഷനായ സമിതിക്കുള്ളതാണ്. ഈ പത്രികയ്ക്ക് അനസൃതമായിട്ടായിരിക്കും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും ഈ സമിതിയില്‍ അംഗങ്ങളാണ്.

Follow Us