Kerala Assembly Election: പോരിനിറങ്ങി സുധാകരന്‍, കടുംവെട്ടിന് എല്‍ഡിഎഫും; അമ്പലപ്പുഴയില്‍ ഗ്രൗണ്ടൊരുക്കി കോണ്‍ഗ്രസ്

G Sudhakaran Issue in Ambalappuzha Constituency: ഇക്കാലമത്രയും പാര്‍ട്ടിക്കൊപ്പം നിന്ന ജി സുധാകരന്റെ കൂടുമാറ്റം എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഏഴ് തവണ ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ മത്സരരംഗത്തേക്ക് എത്തിയ സുധാകരന്‍ നാല് തവണ മാത്രമാണ് വിജയിച്ചത്. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച അദ്ദേഹം നിലവില്‍ അമ്പലപ്പുഴയില്‍ ഒറ്റയ്ക്ക് പോരാടുകയാണ്.

Kerala Assembly Election: പോരിനിറങ്ങി സുധാകരന്‍, കടുംവെട്ടിന് എല്‍ഡിഎഫും; അമ്പലപ്പുഴയില്‍ ഗ്രൗണ്ടൊരുക്കി കോണ്‍ഗ്രസ്

എല്‍ഡിഎഫ്-യുഡിഎഫ് പതാകകള്‍ ജി സുധാകരന്‍

Updated On: 

19 Mar 2026 | 02:51 PM

രാഷ്ട്രീയപരമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന നാടാണ് അമ്പലപ്പുഴ. കേരളത്തിലെ മുന്‍കാല സമരനായകരില്‍ ഒട്ടുമിക്ക ആളുകളും പിറവിയെടുത്ത ആലപ്പുഴയുടെ ഭാഗമായ അമ്പലപ്പുഴ നിയോകമണ്ഡലം പതിവുപോലെ ഇത്തവണയും വാര്‍ത്തകളില്‍ സജീവമാണ്. എല്‍ഡിഎഫും കോണ്‍ഗ്രസും തമ്മിലുള്ള യുദ്ധമെന്ന് അതിനെ പറയാനാകില്ല, എല്‍ഡിഎഫും എല്‍ഡിഎഫ് അംഗവും തമ്മിലുള്ള യുദ്ധമാണത്.

അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍

  • അമ്പലപ്പുഴ
  • പുന്നപ്ര
  • മാരാരിക്കുളം
  • പറവൂര്‍
  • ആലപ്പുഴ നഗരം

തുടങ്ങിയ പ്രദേശങ്ങളാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിന് കീഴില്‍ വരുന്നത്. തീരദേശ മേഖലയാണ് അമ്പലപ്പുഴയുടെ ഏറ്റവും വലിയ പ്രത്യേകത. മത്സ്യത്തൊഴിലാളികളും കര്‍ഷകരമാണ് പ്രധാന വോട്ടര്‍മാര്‍.

2021ലെ തെരഞ്ഞെടുപ്പ്

2021ല്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലേക്കെത്തിയത് സിപിഎമ്മിന്റെ എച്ച് സലാമാണ്. കോണ്‍ഗ്രസിന്റെ ജി ലിജി ലാല്‍ ആയിരുന്നു എതിരാളി. 15,000 ത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ സലാമിന് സാധിച്ചു.

രാഷ്ട്രീയം വാശിയോടെ

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലം കൂടിയാണിത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മണ്ഡലം എല്‍ഡിഎഫിനൊപ്പമാണ് നിന്നതെങ്കിലും, ഇത്തവണ ജി സുധാകരന്റെ നീക്കം പാര്‍ട്ടിക്ക് ക്ഷീണം ചെയ്യാനിടയുണ്ട്.

വെല്ലുവിളിയാകുന്ന സുധാകരന്‍

ഇക്കാലമത്രയും പാര്‍ട്ടിക്കൊപ്പം നിന്ന ജി സുധാകരന്റെ കൂടുമാറ്റം എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഏഴ് തവണ ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ മത്സരരംഗത്തേക്ക് എത്തിയ സുധാകരന്‍ നാല് തവണ മാത്രമാണ് വിജയിച്ചത്. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച അദ്ദേഹം നിലവില്‍ അമ്പലപ്പുഴയില്‍ ഒറ്റയ്ക്ക് പോരാടുകയാണ്. എന്നാല്‍ ജി സുധാകരന് എല്ലാവിധ പിന്തുണയും നല്‍കി കോണ്‍ഗ്രസും കൂടെയുണ്ട്.

Also Read: Kerala Assembly Election 2026: കെ കെ രമയ്ക്ക് വടകര സ്വന്തമാകുമോ? അങ്കത്തട്ടിൽ പോരാടാൻ തുനിഞ്ഞ് സ്ഥാനാർത്ഥികൾ

പാര്‍ട്ടിയില്‍ നിന്നും നേരിട്ട അവഗണനയും അപമാനവുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് ജി സുധാകരന്‍ പറയുന്നത്. സുധാകരന്‍ യുഡിഎഫ് പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിക്കുന്നത് സിപിഎമ്മിന് തിരിച്ചടിയാകും. സുധാകരന്‍ അനുകൂലികളുടെയും കോണ്‍ഗ്രസിന്റെയും വോട്ട് ഒരുപോലെ മറിയുന്നത്, പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കും.

കാലാകാലങ്ങളായി അമ്പലപ്പുഴ എന്നത് എല്‍ഡിഎഫ് കോട്ടയാണ്. അമ്പലപ്പുഴ മാത്രമല്ല, ആലപ്പുഴ ജില്ല ഒന്നാകെ ഇടതിന്റെ കൈവശമാണ്. രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നും മണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തില്‍ സുധാകരന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് വരും വര്‍ഷങ്ങളിലും ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിയെ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?