Kerala Assembly Election 2026: കള്ളവോട്ടും ഒളിക്യാമറയും…ഉച്ചവരെ പോളിങ് സംഭവബഹുലം; കേരളം വിധിയെഴുതുന്നു

Polling in Kerala Assembly Election 2026 Sees High Turnout: യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും എകെ ആന്റണി.

Kerala Assembly Election 2026: കള്ളവോട്ടും ഒളിക്യാമറയും...ഉച്ചവരെ പോളിങ് സംഭവബഹുലം; കേരളം വിധിയെഴുതുന്നു

മുഖ്യമന്ത്രി വോട്ട് ചെയ്യുന്നു

Published: 

09 Apr 2026 | 02:06 PM

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. 40 ശതമാനം കടന്നു. 1 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 47.9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍. 140 മണ്ഡലങ്ങളിലായി ആകെ 2.71 കോടി വോട്ടര്‍മാരാണ് 30,495 പോളിങ് ബൂത്തുകളിലേക്കായി എത്തുന്നത്. 883 പേരാണ് മത്സരരംഗത്തുള്ളത്.

ഒളിക്യാമറ ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റ് പിടിയിലായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ബിഎം ജമാലിനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഇസ്ലാമികി എഎല്‍പി സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. അറസ്റ്റില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജമാല്‍ അഭിഭാഷകനാണെന്നാണ് വിവരം.

പോളിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോട്-പുത്തിലോട് 137ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. സന്ദീപ് വാര്യര്‍ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

വിവിധ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തൂവെന്ന ആരോപണം ഉയരുന്നുണ്ട്. വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളില്‍ കള്ളവോട്ട് ചെയ്തൂവെന്ന് ആരോപിച്ച് പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. ഷൊര്‍ണൂരിലും കള്ളവോട്ട് ആരോപണമുണ്ട്. കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, ഇതേതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Also Read: Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live

യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും എകെ ആന്റണി.

നല്ല ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് എല്‍ഡിഎഫ് പ്രതിനിധികളും പ്രതികരിക്കുന്നു. തനിക്ക് വോട്ട് ചെയ്തവര്‍ തുറന്നുപറയുന്നുണ്ടെന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷും പ്രതികരിച്ചു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്