AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vattiyoorkavu Constituency Election 2026: വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം

Kerala Assembly Election 2026 R Sreelekha IPS : ഐപിഎസ് പദവിയിൽ നിന്നുള്ള ഭരണപരിചയവും നിലവിലെ കൗൺസിലർ എന്ന നിലയിലുള്ള ജനപിന്തുണയും ആർ. ശ്രീലേഖയ്ക്ക് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Vattiyoorkavu Constituency Election 2026: വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
R Sreelekha 3Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Mar 2026 | 05:10 PM

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. മണ്ഡലത്തിലെ ബിജെപിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാകും.

നിലവിൽ ശാസ്തമംഗലം വാർഡ് കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ, നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ടാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലം എന്ന നിലയിൽ വട്ടിയൂർക്കാവിനെ ഏറെ പ്രതീക്ഷയോടെയാണ് പാർട്ടി കാണുന്നത്.

 

പ്രമുഖ നേതാക്കളുടെ സാന്നിധ്യം

 

പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരും സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖരും പങ്കെടുക്കും.

കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ നീക്കം. ഐപിഎസ് പദവിയിൽ നിന്നുള്ള ഭരണപരിചയവും നിലവിലെ കൗൺസിലർ എന്ന നിലയിലുള്ള ജനപിന്തുണയും ആർ. ശ്രീലേഖയ്ക്ക് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Follow Us