Renu sudhi: ചുവന്ന കൊടി കാണുമ്പോൾ രക്തം തിളയ്ക്കും; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

Renu Sudhi Declares Political Support for LDF: ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രേണു പറഞ്ഞു. സർക്കാരിന്റെ പ്രവർത്തന മികവിന് ഉദാഹരണമായി കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ താരം ചൂണ്ടിക്കാട്ടി. അവിടുത്തെ സൗകര്യങ്ങൾ കണ്ണാടി പോലെ തിളങ്ങുകയാണെന്നും പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്നും രേണു കൂട്ടിച്ചേർത്തു.

Renu sudhi: ചുവന്ന കൊടി കാണുമ്പോൾ രക്തം തിളയ്ക്കും; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

Renu Sudhi

Updated On: 

25 Apr 2026 | 07:12 PM

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ശ്രദ്ധേയയായ നടി രേണു സുധി തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്നുപറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അമ്മ ജിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ഒരു കടുത്ത എൽഡിഎഫ് അനുഭാവിയാണെന്ന് താരം വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലേ താൻ ഇടതുപക്ഷ ചിന്താഗതി വെച്ചുപുലർത്തുന്ന ആളാണെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും രേണു പറഞ്ഞു. “ചുവന്ന കൊടി കാണുമ്പോൾ ബ്ലഡിൽ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. എനിക്കത് മറച്ചുവെക്കേണ്ട കാര്യമില്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് ഞാൻ.” – രേണു സുധി വ്യക്തമാക്കി.

ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രേണു പറഞ്ഞു. സർക്കാരിന്റെ പ്രവർത്തന മികവിന് ഉദാഹരണമായി കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ താരം ചൂണ്ടിക്കാട്ടി. അവിടുത്തെ സൗകര്യങ്ങൾ കണ്ണാടി പോലെ തിളങ്ങുകയാണെന്നും പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്നും രേണു കൂട്ടിച്ചേർത്തു.

Also Read – പേരുമാറ്റി രേണു സുധി, കാരണം ഇതാണ്

ബിഗ് ബോസിന് ശേഷം ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടിംഗുകളുമായി തിരക്കിലായ രേണുവിന്റെ ഈ രാഷ്ട്രീയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് ഒരു കണ്ണാടി പോലെ തിളങ്ങുകയാണ്

സർക്കാരിന്റെ ഭരണമികവിനെ പ്രകീർത്തിച്ച താരം കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. “കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് ഒരു കണ്ണാടി പോലെ തിളങ്ങുകയാണ്. സാധാരണക്കാർക്ക് അവിടെ ലഭിക്കുന്ന മികച്ച സേവനങ്ങളാണ് ഈ പാർട്ടിയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്,” രേണു അഭിപ്രായപ്പെട്ടു.

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം സ്റ്റേജ് ഷോകളിലും ആൽബം ഷൂട്ടിംഗുകളിലുമായി തിരക്കിലാണ് താരം. തന്റെ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയ റീലുകൾ കൊണ്ടും പലപ്പോഴും വിവാദങ്ങളിൽ പെടാറുള്ള രേണുവിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. മകൻ കിച്ചു ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇത്തരം വിവാദങ്ങൾക്കിടയിലും തന്റെ രാഷ്ട്രീയ നിലപാടിൽ താരം ഉറച്ചുനിൽക്കുകയാണ്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്