Kerala Assembly Election 2026: പോളിങ്ങില്‍ ചരിത്രം രചിച്ച് കേരളം; 1987 ആവര്‍ത്തിക്കുന്നു

Kerala Election 2026 Sets New Record, Highest Polling Since 1987: 1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. എസ്‌ഐആര്‍ മാറ്റങ്ങളെ തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവാസികള്‍ ധാരാളം നാട്ടിലേക്ക് തിരിച്ചെത്തിയത് പോളിങ് ശതമാനം ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Kerala Assembly Election 2026: പോളിങ്ങില്‍ ചരിത്രം രചിച്ച് കേരളം; 1987 ആവര്‍ത്തിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്

Edited By: 

Arun Nair | Updated On: 25 Apr 2026 | 05:56 PM

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വമ്പിച്ച പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കടന്നുപോയിരിക്കുന്നത്.
78.20% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. പോളിങ് ശതമാനം വര്‍ധിച്ചത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച നല്‍കുമോ അല്ലെങ്കില്‍ ഭരണമാറ്റം സംഭവിക്കുമോ എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. എന്തോ ഒരു സന്ദേശം ജനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നൂവെന്നതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയര്‍ന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം

തിരുവനന്തപുരം– 76.60%
കൊല്ലം– 76.17%
പത്തനംതിട്ട– 70.38%
ആലപ്പുഴ– 76.83%
കോട്ടയം– 74.30%
ഇടുക്കി– 77.02%
എറണാകുളം– 79.37%
തൃശൂര്‍– 76.63%
പാലക്കാട്– 80.26%
മലപ്പുറം– 79.05%
കോഴിക്കോട്– 80.07%
വയനാട്– 78.77%
കണ്ണൂര്‍– 77.62%
കാസര്‍കോട്– 77.34%

2026ലെ പോളിങ് നില

  • രാവിലെ 9 മണി – 18%
  • ഉച്ചയ്ക്ക് 12 മണി – 45%
  • വൈകിട്ട് 3 മണി – 68%
  • 5 മണി – 73-75%

ചരിത്ര പോളിങ്

1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. എസ്‌ഐആര്‍ മാറ്റങ്ങളെ തുടര്‍ന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു.

  • 1957ല്‍ 65.49 ശതമാനം
  • 1960ല്‍ 85.72 ശതമാനം
  • 1965ല്‍ 75.12 ശതമാനം
  • 1967ല്‍ 75.67 ശതമാനം
  • 1970ല്‍ 75.29 ശതമാനം
  • 1977ല്‍ 79.19 ശതമാനം
  • 1980ല്‍ 72.23 ശതമാനം
  • 1982ല്‍ 73.51 ശതമാനം
  • 1987ല്‍ 80.54 ശതമാനം
  • 1991ല്‍ 73.42 ശതമാനം
  • 1996ല്‍ 71.16 ശതമാനം
  • 2001ല്‍ 72.47 ശതമാനം
  • 2006ല്‍ 72.38 ശതമാനം
  • 2011ല്‍ 74.92 ശതമാനം
  • 2016ല്‍ 77.1 ശതമാനം
  • 2021ല്‍ 75.75 ശതമാനം
  • 2026ല്‍ 80 ശതമാനം

Also Read: Kerala Assembly Election 2026: വോട്ടെടുപ്പു സമയം അവസാനിച്ചു… 2021- ലെ കണക്കുകൾ തിരുത്തിയ പോളിങ് ശതമാനം, ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം

എന്തുകൊണ്ട് പോളിങ് ഉയര്‍ന്നു?

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവാസികള്‍ ധാരാളം നാട്ടിലേക്ക് തിരിച്ചെത്തിയത് പോളിങ് ശതമാനം ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പോകുന്ന മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്ന വിലയിരുത്തലുമുണ്ട്. 87ല്‍ സംഭവിച്ചതുപോലെയാണെങ്കില്‍ ഈ പോളിങ് ശതമാനം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടില്ലെന്നും ബിജെപിയുടെ വോട്ട് ശതമാനം ഉയരുമെന്ന വിലയിരുത്തലുകളും വിദഗ്ധര്‍ നടത്തുന്നു.

Follow Us
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്