Vattiyoorkavu Constituency Election 2026: തിരുവനന്തപുരം കാണാനിരിക്കുന്ന ‘ക്ലാസിക്’ പോരാട്ടം; ഇടതും വലതും ബിജെപിയും നേർക്കുനേർ, വട്ടിയൂർക്കാവ് ആർക്കൊപ്പം?

Vattiyoorkavu Constituency Profile 2026: തിരുവനന്തപുരം നഗരസഭയിലെ ഭൂരിഭാഗം വാർഡുകളും ഉൾപ്പെടുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ഇവിടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കളമൊരുങ്ങുന്നത്.

Vattiyoorkavu Constituency Election 2026: തിരുവനന്തപുരം കാണാനിരിക്കുന്ന ക്ലാസിക് പോരാട്ടം; ഇടതും വലതും ബിജെപിയും നേർക്കുനേർ, വട്ടിയൂർക്കാവ് ആർക്കൊപ്പം?

Kerala Assembly Election 2026

Updated On: 

05 Mar 2026 | 04:53 PM

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നിർണ്ണായകമായ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം അടുക്കുമ്പോൾ വട്ടിയൂർക്കാവിൽ ആരെല്ലാമാണ് സ്ഥാനാർത്ഥികളെന്നും, ജനങ്ങൾ ആർക്കൊപ്പമാണെന്നുമുള്ള ചർച്ചകൾക്കും ചൂടേറുകയാണ്. ഇടതുകോട്ട കാക്കാൻ സിറ്റിംഗ് എംഎൽഎയും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും അക്കൗണ്ട് തുറക്കാൻ ബിജെപിയും കച്ചമുറുക്കുമ്പോൾ വട്ടിയൂർക്കാവിൽ ഇക്കുറി ആര് ജയിക്കും എന്നത് തലസ്ഥാന ന​ഗരം ഉറ്റുനോക്കുകയാണ്.

തിരുവനന്തപുരം നഗരസഭയിലെ ഭൂരിഭാഗം വാർഡുകളും ഉൾപ്പെടുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ ഇവിടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കളമൊരുങ്ങുന്നത്. നിലവിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മണ്ഡലം നിലനിർത്തുക എന്നതാണ് എൽഡിഎഫിൻ്റെ കടമ്പ. തങ്ങൾക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ കോൺഗ്രസ് രംഗത്തിറക്കിയേക്കാനാണ് സാധ്യത.

ALSO READ: ഇടത് കോട്ട തകരുമോ, താമര വിരിയുമോ? കാട്ടാക്കട ‘കൈ’ കൊടുക്കുന്നത് ആർക്കാകും?

അതേസമയം, വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റമുള്ള മണ്ഡലമായതിനാൽ വട്ടിയൂർക്കാവിൽ ഇക്കുറി താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ. മുൻകാലങ്ങളിൽ ട്രെൻഡ് പരിശോധിച്ചാൽ, മണ്ഡലം യുഡിഎഫ് കോട്ടയിൽ നിന്നും എൽഡിഎഫിലേക്ക് മാറിയതും ബിജെപിയുടെ വോട്ട് വിഹിതത്തിലെ വർദ്ധനവും ഇക്കുറി ഏറെ ചർച്ചയായേക്കാവുന്നതാണ്.

മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ

2016-ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ്, 2019-ലെ ഉപതിരഞ്ഞെടുപ്പോടെ വമ്പിച്ച പൂരിപക്ഷത്തോടെ ഒന്നാം സ്ഥാനത്തേക്ക് ചേക്കേറി. മേയർ എന്ന നിലയിലുള്ള വി കെ പ്രശാന്തിൻ്റെ ജനപ്രീതി വോട്ടായി മാറിയത് 2021ലെ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തുണച്ചു. കെ മുരളീധരൻ എംപിയായതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലം നഷ്ടമായത് വലത് മുന്നണിക്ക് കടുത്ത നിരാശയുണ്ടാക്കി.

2016ൽ 42 ശതമാനം വോട്ട് ഉണ്ടായിരുന്ന കോൺഗ്രസ് 2021ൽ 28 ശതമാനത്തിലേക്ക് ഇടിഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അതിനിടെ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു ബിജെപി. 2016 ലേതിനേക്കാൾ വോട്ടുകൾ 2021-ൽ ബിജെപി നേടിയെടുത്തത് വരുന്ന തെരഞ്ഞുടിപ്പിൽ ബിജെപിയുടെ സ്ഥാനം ഉറപ്പിക്കുമോ എന്ന ചർച്ചകൾക്ക് കാരണമായി. 34,236 വോട്ടാണ് 2021ൽ ബിജെപി നേടിയെടുത്തത്. പല വാർഡുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് കോൺ​ഗ്രസിനി തിരിച്ചടിയായി.

വരാനിരിക്കുന്ന പോരാട്ടത്തിൽ ആരെല്ലാം?

വി കെ പ്രശാന്ത് തന്നെ വീണ്ടും എൽഡിഎഫിനായി വട്ടിയൂർക്കാവിൻ്റെ ത്രികോണ കളത്തിലേക്ക് ഇറങ്ങുമോ അതോ പുതിയ മുഖങ്ങൾ വരുമോ എന്നത് വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ നേതാവിനെ തന്നെയാകും യുഡിഎഫും രം​ഗത്തിറക്കുക. താമര വിരിയിക്കുക എന്നതാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ഇതുവരെ ഒരു പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ജനസംഖ്യ വിവരം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ 207732 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 99011 പുരുഷന്മാരും 108713 സ്ത്രീ വോട്ടർമാരുമാണുള്ളത്. മൂന്നാം ലിംഗത്തിൽപ്പെട്ട എട്ട് വോട്ടർമാരും മണ്ഡലത്തിലുണ്ട്. 2021 മണ്ഡലത്തിൽ ആകെ 4538 പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തിയത്.

Follow Us
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം
ദേ ഇന്ന് രാത്രിയിൽ ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തും
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌