Kerala Assembly Election 2026: ബത്തേരി ഇത്തവണയും “കൈ’ പിടിക്കുമോ; അട്ടിമറി ലക്ഷ്യം വെച്ച് എൽഡിഎഫും

Kerala Assembly Election 2026 Sulthan Bathery: നിലവിലെ എംഎൽഎ ആയ യുഡിഎഫിന്റെ എംഎൽഎ ഐസി ബാലകൃഷ്ണൻ നാലാം ഊഴത്തിന് വീണ്ടും കളത്തിൽ ഇറങ്ങുമ്പോൾ അട്ടിമറി വിജയം ലക്ഷ്യമിട്ട് എൽഡിഎഫും ശക്തനായ സ്ഥാനാർത്ഥിയെയാണ് മത്സരത്തിനായി ഇറക്കുന്നത്. ഒപ്പം സാന്നിധ്യം അറിയിക്കുന്നതിനുവേണ്ടി എൻഡിഎയും ആം ആദ്മി പാർട്ടിയും മണ്ഡലത്തിൽ സജീവമായി തന്നെയുണ്ട്....

Kerala Assembly Election 2026: ബത്തേരി ഇത്തവണയും കൈ പിടിക്കുമോ; അട്ടിമറി ലക്ഷ്യം വെച്ച് എൽഡിഎഫും

Sultan Bathery Candidates

Published: 

20 Mar 2026 | 01:05 PM

അങ്ങനെ കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വയനാട്ടിലെ മണ്ഡലമാണ് സുൽത്താൻബത്തേരി. ഏറിയ സമയത്തും യുഡിഎഫിനൊപ്പം നിന്ന സുൽത്താൻബത്തേരി പലപ്പോഴും ഇടതിനെയും പിന്താങ്ങിയിട്ടുണ്ട്. സംവരണ മാറ്റങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയുന്ന ചരിത്രമുള്ളതാണ് സുൽത്താൻബത്തേരി.

അതുകൊണ്ടുതന്നെ ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകവുമാണ്. നിലവിലെ എംഎൽഎ ആയ യുഡിഎഫിന്റെ എംഎൽഎ ഐസി ബാലകൃഷ്ണൻ നാലാം ഊഴത്തിന് വീണ്ടും കളത്തിൽ ഇറങ്ങുമ്പോൾ അട്ടിമറി വിജയം ലക്ഷ്യമിട്ട് എൽഡിഎഫും ശക്തനായ സ്ഥാനാർത്ഥിയെയാണ് മത്സരത്തിനായി ഇറക്കുന്നത്. ഒപ്പം സാന്നിധ്യം അറിയിക്കുന്നതിനുവേണ്ടി എൻഡിഎയും ആം ആദ്മി പാർട്ടിയും മണ്ഡലത്തിൽ സജീവമായി തന്നെയുണ്ട്.

ALSO READ:കെ കെ രമയ്ക്ക് വടകര സ്വന്തമാകുമോ? അങ്കത്തട്ടിൽ പോരാടാൻ തുനിഞ്ഞ് സ്ഥാനാർത്ഥികൾ

കോൺഗ്രസിനെ സംബന്ധിച്ച് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് സുൽത്താൻബത്തേരി. മണ്ഡലത്തിൽ നിന്നും കോൺഗ്രസിന് നിരവധി എംഎൽഎമാരെ ലഭിച്ചിട്ടുമുണ്ട്. കെ രാഘവൻ മാസ്റ്റർ മുതൽ നിലവിലെ എംഎൽഎ ആയ ഐസി ബാലകൃഷ്ണൻ വരെ കോൺഗ്രസിന്റെ ടിക്കറ്റിൽ ബത്തേരിയിൽ നിന്നും വിജയിച്ചവരാണ്. തുടർച്ചയായി മൂന്നാമത്തെ തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് എംഎൽഎ ആയ ഐസി ബാലകൃഷ്ണൻ. അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തന്നെയാണ് നാലാമത്തെ തവണയും അദ്ദേഹത്തിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

എന്നാൽ ഇടയ്ക്ക് കൈവിട്ട് ഇടതിലേക്ക് ചായാനും ബത്തേരി മറന്നിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥനും ബിജെപി സ്ഥാനാർത്ഥി കവിത എസ് എസ്, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി എൻ വി പ്രകൃതി എന്നിവരാണ് പോരാട്ടത്തിനായി തുനിയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?