AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?

UDF’s Resurgence vs LDF’s Decline: ഇടതുപക്ഷം കാലിനടിയിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞിരുന്നില്ല. ഭരണത്തുടര്‍ച്ച സാധ്യമായില്ലെങ്കില്‍ പോലും കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കരുതിയിടത്താണ്, ഇത്രയും കനത്ത തോല്‍വി എല്‍ഡിഎഫ് നേരിട്ടത്.തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.

Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?
എം.വി. ഗോവിന്ദനും പിണറായി വിജയനുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 May 2026 | 04:46 PM

തിരുവനന്തപുരം, 4-5-2026: ഭരണത്തുടര്‍ച്ചയുടെ മൂന്നാമൂഴം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷം കാലിനടിയിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞിരുന്നില്ല. ഭരണത്തുടര്‍ച്ച സാധ്യമായില്ലെങ്കില്‍ പോലും കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കരുതിയിടത്താണ്, ഇത്രയും കനത്ത തോല്‍വി എല്‍ഡിഎഫ് നേരിട്ടത്. ചരിത്രത്തിലെ ഏറ്റവും കനത്ത തോല്‍വിയാണ് ഇടതുമുന്നണി നേരിട്ടത്. 2011-ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ പോലും ഇടതുപക്ഷം ഇത്ര ആഘാതം നേരിട്ടിട്ടില്ല. അന്ന് അധികാരത്തിലെത്തിയ കോണ്‍ഗ്രസിനെക്കാള്‍ സീറ്റുകള്‍ പ്രതിപക്ഷത്തായിരുന്ന സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വന്‍ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇടതുകോട്ടകളായിരുന്ന പയ്യന്നൂരും, തളിപ്പറമ്പുമടക്കം തകര്‍ന്നു.

തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഏതാനും ചിലരൊഴികെ മന്ത്രിമാരടക്കം കൂട്ടത്തോടെ തോറ്റത് ചെറിയ തലവേദനയൊന്നുമല്ല സിപിഎമ്മിന് സൃഷ്ടിക്കുന്നത്. നിരവധി കാരണങ്ങളാണ് എല്‍ഡിഎഫിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള

ഇത്തവണയും ശബരിമലയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം കഴിഞ്ഞ തവണ സ്ത്രീ പ്രവേശനമായിരുന്നെങ്കില്‍, ഇത്തവണ സ്വര്‍ണക്കൊള്ളയാണ് ചര്‍ച്ചയായത്. നിലവിലെ ദേവസ്വം മന്ത്രി വിഎന്‍ വാസവനും, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമടക്കം പരാജയപ്പെട്ടു.

Also Read: Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം

കണ്ണൂരിലെ കൊടുങ്കാറ്റ്‌

പയ്യന്നൂരില്‍ കെ. കുഞ്ഞികൃഷ്ണ്‍ കൊളുത്തുവിട്ട വിവാദം സംസ്ഥാനത്താകെ ആളിക്കത്തി. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലെ ക്രമക്കേടിനെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണം കേരളം മുഴുവന്‍ ചര്‍ച്ചയായി. പാര്‍ട്ടി അണികള്‍ക്കിടയിലും ഇത് അമര്‍ഷമുണ്ടാക്കി. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനോ, പ്രതിരോധമുയര്‍ത്താനോ സിപിഎമ്മിന് സാധിച്ചില്ല. പാര്‍ട്ടി അണികളടക്കം കൂട്ടത്തോടെ സിപിഎമ്മിന് എതിരായി വോട്ട് ചെയ്തതാണ് പയ്യന്നൂരിലെയും, തളിപ്പറമ്പിലെയും അപ്രതീക്ഷിത തോല്‍വിക്ക് കാരണം.

ഭരണവിരുദ്ധ വികാരം

ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നേരിട്ട ഈ കനത്ത തോല്‍വി. ആദ്യ നാലു റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് പിന്നിലായതാണ് ഇതിന്റെ വ്യക്തമായ തെളിവ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച ന്യൂനപക്ഷ വോട്ടുകളിലടക്കം ഇത്തവണ വിള്ളലുണ്ടായി. യുഡിഎഫിന് നേരത്തെ നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുമായി.

പ്രതിപക്ഷത്തിന്റെ കെട്ടുറപ്പ്‌

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല തവണ ആവര്‍ത്തിച്ചതുപോലെ ‘ടീം യുഡിഎഫ്’ എന്ന നിലയിലായിരുന്നു വലതുമുന്നണിയുടെ പ്രവര്‍ത്തനം. മുന്‍കാലങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും യുഡിഎഫില്‍ കെട്ടുറപ്പ് പ്രകടമാകാറില്ലായിരുന്നു. അപസ്വരങ്ങള്‍ പതിവുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് വളരെ കുറവായിരുന്നു.

ചിട്ടയായ പ്രവര്‍ത്തനം

തുടര്‍ച്ചയായി തോറ്റപ്പോഴും, ആ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് അപ്രതീക്ഷിത വിജയങ്ങള്‍ സ്വന്തമാക്കാന്‍ യുഡിഎഫിനെ സഹായിച്ചു. കൊല്ലത്ത് ബിന്ദു കൃഷ്ണയും, പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയും ജയിച്ചതാണ് വലിയ ഉദാഹരണം.

മാറ്റം

തുടര്‍ച്ചയായി 10 വര്‍ഷം ഇടതുപക്ഷം ഭരിച്ചപ്പോള്‍ ഒരു മാറ്റം പരീക്ഷിക്കാന്‍ ജനം തീരുമാനിച്ചിരുന്നുവെന്നതും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഭരിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ നാശമാകുമെന്ന ‘നരേഷനും’ എല്‍ഡിഎഫിനെതിരെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചുവെന്ന് വേണം കരുതാന്‍.

ചോദ്യമുന്നയിച്ചയാളോട് ‘വീട്ടില്‍ പോയി ചോദിക്ക്’ എന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍, നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം’ തുടങ്ങിയ വിവാദങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായി.

English Summary

The LDF suffered a massive loss in the 2026 Kerala elections. Many reasons ngered common voters. ajor controversies like the Sabarimala gold issue hurt their image. Opposition strategies helped the UDF secure a huge victory.

Follow Us