AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി ‘ശോഭ’ മങ്ങി, അപ്രതീക്ഷിത മുന്നേറ്റം

Kerala Palakkad Constituency Election Result 2026: എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. അപ്രതീക്ഷിതമായി കൊണ്ടുവന്ന താരപരിവേഷവും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയവും കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതിൽ നിന്നും 2011ൽ യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിലാണ് പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചത്. തുടർന്ന് 2021 വരെ ഹാട്രിക് വിജയമാണ് ഷാഫിയെ തേടിയെത്തിയത്. 

Kerala Assembly Election Result 2026: താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി ‘ശോഭ’ മങ്ങി, അപ്രതീക്ഷിത മുന്നേറ്റം
ശോഭ സുരേന്ദ്രൻ, രമേശ് പിഷാരടി Image Credit source: Facebook (Ramesh Pisharody, Sobha Surendran)
Neethu Vijayan
Neethu Vijayan | Updated On: 04 May 2026 | 03:52 PM

പാലക്കാട്: കേരളം ഉറ്റുനോക്കിയ ആവേശകരമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ത്രികോണ മത്സരം കാഴ്ച്ചവച്ച മ‍ണ്ഡലത്തിൽ എൻഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ കോൺഗ്രസ് സ്ഥാനാർഥിയും നടനുമായ രമേശ് പിഷാരടി മികച്ച വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രമേശ് പിഷാരടിക്ക് 55,302 വോട്ടുകളും ശോഭ സുരേന്ദ്രന് 42,880 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. അപ്രതീക്ഷിതമായി കൊണ്ടുവന്ന താരപരിവേഷവും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയവും കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതിൽ നിന്നും 2011ൽ യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിലാണ് പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചത്. തുടർന്ന് 2021 വരെ ഹാട്രിക് വിജയമാണ് ഷാഫിയെ തേടിയെത്തിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലായി പാലക്കാടിൻ്റെ എംഎൽഎ.

ALSO READ: മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം

എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ ആഘാതം സൃഷ്ടിച്ചു. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കുകയും തിര‍ഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്ന ഭയം കോൺ​ഗ്രസിലാകെ പരക്കുകയും ചെയ്തു. പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് കോൺ​ഗ്രസിൻ്റെ കൈപ്പിടിയിലാണ്.

അതുപോലെ മുൻ വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് നിസാരമായി തള്ളികളയാനാകില്ല. ഭാവിയിൽ ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധിക്കുന്ന മണ്ഡലമായി പാലക്കാട് മാറിയേക്കാമെന്ന സൂചനായാണ് ഇതിലൂടെ ലഭിക്കുന്നത്. ബിജെപി കൂടി കളത്തിലിറങ്ങിയതോടെ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ടെന്നത് എൻഡിഎയ്ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വൻ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രൻ കാഴ്ച വെച്ചത്. വോട്ടെണ്ണൽ തുടങ്ങി ഏറെ നേരം അവർ ലീഡ് ചെയ്തിന്നെങ്കിലും, പിന്നീട് രമേശ് പിഷാരടി പതിയെ അതിനെ മറികടന്ന് ലീഡിലേക്ക് എത്തിയത് കോൺ​ഗ്രസിൻ്റെ മൊത്തത്തിലുള്ള ഭൂരിപക്ഷം നിലനിർത്താൻ സഹായിച്ചു. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണം നേരിട്ടതും തെരഞ്ഞെടുപ്പിനിടെ വലിയ വാർത്തയായിരുന്നു.

രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English Summary:

The results for the Palakkad Assembly Election 2026 have concluded with a significant victory for the UDF. Actor-turned-politician Ramesh Pisharody has successfully Won in congress seat. BJP candidate Sobha Surendran Faces loss and she is in second position in this triangular match.

Follow Us